Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുദ്ധഭൂമിയില്‍ നിന്നും ശാന്തിതീരത്ത്; അമൃതവര്‍ഷമായി പ്രണയം പെയ്തിറങ്ങി, ഒടുവില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ വിവാഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 11:37 am IST
in Kerala

കരുനാഗപ്പള്ളി: റഷ്യന്‍-ഉക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് അവര്‍ എത്തിയത് ശാന്തിയുടെ തീരമായ അമൃതപുരിയില്‍. ശത്രുരാജ്യങ്ങള്‍ക്കിടയിലെ വിദ്വേഷവും പകയും അവര്‍ക്കിടയില്‍ അസ്തമിച്ചു. പിന്നെ അമൃതവര്‍ഷമായി പ്രണയം പെയ്തിറങ്ങി. ഒടുവില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ വിവാഹവും.

ഉക്രൈനിലെ കീവ് സ്വദേശിയാണ് സാഷ. റഷ്യയിലെ മോസ്‌കോ സ്വദേശിനിയാണ് ഒള്യ. അമ്മയുടെ യൂറോപ്യന്‍ സന്ദര്‍ശന വേളയിലാണ് രണ്ടുപേരും അമ്മയെക്കുറിച്ച് അറിയുന്നതും നേരില്‍ കാണുന്നതും. പിന്നെ അതൊരു പതിവായി. ഒടുവില്‍ രണ്ടുപേരും പലപ്പോഴായി ആശ്രമത്തിലെത്തി. സേവന പ്രവര്‍ത്തനങ്ങളിലും ആധ്യാത്മിക പഠനത്തിലും വ്യാപൃതരായി. സാഷ ശാശ്വത് എന്ന പേരും ഒള്യ സാവിത്രി എന്ന പേരും സ്വീകരിച്ചു.

2019ലാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പതുക്കെ പ്രണയത്തിനു വഴിമാറി. സ്വദേശത്തേക്ക് മടങ്ങിയപ്പോഴും ബന്ധം തുടര്‍ന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും കൊവിഡ് കാലഘട്ടവും വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഒടുവില്‍ റഷ്യന്‍-ഉക്രൈന്‍ യുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ 2023ലാണ് ഇരുവരും അമൃതപുരിയിലേക്ക് തന്നെ തിരിച്ചുവന്നത്. ആറു വര്‍ഷത്തെ പ്രണയം ഒടുവില്‍ 23ന് വിവാഹത്തിലെത്തി. അമൃത സര്‍വകലാശാലയിലെ അമ്മച്ചി ലാബില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ശാശ്വത്. യുദ്ധമേഖലയിലുള്ളവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഓഫ്ലൈന്‍, ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനും ശാശ്വത് നേതൃത്വം നല്‍കുന്നു.

ആശ്രമ പ്രവര്‍ത്തനത്തോടൊപ്പം മന:ശാസ്ത്ര പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാവിത്രി. സ്നേഹം മാത്രം ചൊരിയുന്ന അമ്മയുടെ ദിവ്യസാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നിക്കാനായി എന്നത് സ്വപ്‌നസാഫല്യമായെന്ന് ഇരുവരും വ്യക്തമാക്കി. ഈ വിവാഹ മുഹൂര്‍ത്തം ഒരു വലിയ സന്ദേശമാണെന്നും ലോകത്തുള്ള എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അമ്മ പറഞ്ഞു.

Tags: RussiaMARRIAGEMatha amrithanandamayiukrainvallikkavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

India

ഇ​ന്ത്യ​യുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് മന്ത്രി; 95 ല​ക്ഷം ബാ​ര​ൽ എണ്ണ നല്‍കാന്‍ തയ്യാറായി റഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.