Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും…വിജയ് യേശുദാസിനെ ഹനുമതോടി രാഗത്തിലെ കീര്‍ത്തനം പഠിപ്പിക്കുന്ന യേശുദാസ്…

ഈ രാഗം പഠിച്ചാല്‍ നല്ല ഭാവം കൊടുത്ത് പാടാന്‍ ഒരു സംഗീതജ്ഞന് സാധിക്കും എന്ന കാര്യം ഗായകന്‍ യേശുദാസിന് നന്നായി അറിയാം. അതിനാലാണ് മകന്‍ വിജയ് യേശുദാസിന്റെ അദ്ദേഹം തോടി രാഗം പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കിയത്. ഇതിന്റെ ഒരു വീഡിയോ ശ്രദ്ധേയമാണ്. യേശുദാസ് മകനെ തോടി രാഗത്തില്‍ ത്യാഗരാജസ്വാമികള്‍ ചിട്ടപ്പെടുത്തിയ "കൊലുവമരേ ഗഡ കോതണ്ഡപാണി" എന്ന ആദിതാളത്തിലുള്ള കീര്‍ത്തനത്തിന്റെ ഒരു വരിയാണ് ഈ വീഡിയോയില്‍ പഠിപ്പിക്കുന്നത്

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 28, 2025, 07:08 pm IST
in Music, Entertainment
യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.

യേശുദാസ് മകന്‍ വിജയ് യേശുദാസിനെ കീര്‍ത്തനം പഠിപ്പിക്കുന്നു.

തിരുവനന്തപുരം:കര്‍ണ്ണാടക സംഗീതത്തിലെ വിശേഷപ്പെട്ട രാഗമാണ് ഹനുമതോടി അല്ലെങ്കില്‍ തോടി എന്നറിയപ്പെടുന്ന രാഗം. കര്‍ണ്ണാടകസംഗീതത്തിലെ 72 സമ്പൂര്‍ണ്ണരാഗത്തിലെ എട്ടാമത്തെ മേളകർത്താരാഗമാണ് ഹനുമതോടി അഥവാ തോടി. കച്ചേരികളിൽ ഇത് പലപ്പോഴും പാടാറുണ്ട്. പ്രയോഗത്തിലെ സങ്കീർണ്ണത കാരണം ഇത് അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു രാഗമാണ് . ഈ രാഗം പഠിച്ചാല്‍ നല്ല ഭാവം കൊടുത്ത് പാടാന്‍ ഒരു സംഗീതജ്ഞന് സാധിക്കും എന്ന കാര്യം ഗായകന്‍ യേശുദാസിന് നന്നായി അറിയാം. അതിനാലാണ് മകന്‍ വിജയ് യേശുദാസിന്റെ അദ്ദേഹം തോടി രാഗം പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കിയത്.

ഇതിന്റെ ഒരു വീഡിയോ ശ്രദ്ധേയമാണ്. യേശുദാസ് മകനെ തോടി രാഗത്തില്‍ ത്യാഗരാജസ്വാമികള്‍ ചിട്ടപ്പെടുത്തിയ “കൊലുവമരേ ഗഡ കോതണ്ഡപാണി” (വില്ലേന്തിയ രാമന്റെ അനുഗ്രഹത്താല്‍ ഞാന്‍ അനുഗൃഹീതനാണ്) എന്ന ആദിതാളത്തിലുള്ള കീര്‍ത്തനത്തിന്റെ ഒരു വരിയാണ് ഈ വീഡിയോയില്‍ പഠിപ്പിക്കുന്നത് കാണാനാവുക. ‘കോതണ്ഡ’ എന്ന് ഭാവത്തോടെ ഗമകങ്ങള്‍ ചേര്‍ത്ത് യേശുദാസ് പാടുമ്പോള്‍ അത് കൃത്യമായി അനുകരിക്കാന്‍ കഴിയാതിരിക്കുന്ന വിജയിനോട് സ്വരങ്ങള്‍ മാത്രം പാടുന്നുവെങ്കില്‍ കോതണ്ഡ എന്ന് ഇങ്ങിനെ പാടേണ്ടിവരും എന്നും യേശുദാസ് അല്‍പം അമര്‍ഷത്തോടെ പറഞ്ഞുകൊടുക്കുന്നത് കാണാം. യേശുദാസ് തോടി രാഗത്തിന്റെ ഭാവം മകനിലേക്ക് എത്ര പ്രാധാന്യത്തോടെയാണ് പകര്‍ന്നുനല്‍കാന്‍ ശ്രമിക്കുന്നത് എന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകും. ഗമകങ്ങളുടെ പിന്നിലെ സ്വരങ്ങള്‍ അനായാസം പാടിക്കേള്‍പ്പിക്കുമ്പോള്‍ യേശുദാസ് എന്ന ഗായകന്റെ കര്‍ണ്ണാടകസംഗീതത്തിലുള്ള ആഴത്തിലുള്ള അറിവാണ് വെളിപ്പെടുന്നത്. ശ്രീരംഗം കൊതൈ എന്ന പേരിലുള്ള ഒരാള്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഒരു സ്വകാര്യ വീഡിയോ ആണെന്ന് വേണം കരുതാന്‍.

തോടി രാഗം പറഞ്ഞുകൊടുക്കുന്നതിനിടയില്‍ രാഗം വിസ്തരിക്കുന്ന പ്രയോഗത്തിന് പിന്നിലെ സ്വരങ്ങളും യേശുദാസ് പാടിക്കൊടുക്കുന്നത് കേള്‍ക്കാം. പക്ഷെ അത് അത്ര എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ല. അതുകൊണ്ട് വിജയ് യേശുദാസും കഷ്ടപ്പെട്ടാണ് സ്വരങ്ങള്‍ പാടാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ യേശുദാസ് അല്‍പം ഗൗരവത്തോടെ പറയുന്ന വാചകവും ഈ വീഡിയോയില്‍ ഉണ്ട്. അത് ഇപ്രകാരമാണ്: “പ്രാക്ടീസ് മുഖ്യമാണ് അത് നീ മകനായാലും ശിഷ്യനായാലും”. നിത്യവും അഭ്യസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് യേശുദാസ് മകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.
തോടിയുടെ ആരോഹരണവും അവരോഹണവും താഴെപ്പറയും വിധമാണ്
ആരോഹണം: സ രി1 ഗ2 മ1 പ ധ1 നി2 സ
അവരോഹണം: സ നി2 ധ1 പ മ1 ഗ2 രി1 സ

തോടി രാഗത്തിന്റെ പ്രധാനപ്പെട്ട ജന്യരാഗങ്ങളാണ് ആഹിരി, പുന്നാഗവരാളി, ഭൂപാളം, ധന്യാസി എന്നിവ. തോടി രാഗത്തിലെ പ്രധാന കൃതികളാണ് നിന്നെ നമ്മി (ശ്ര്യാമശാസ്ത്രി), കനകാംഗി (പല്ലവി ഗോപാല അയ്യർ), കരുണാജലധേ (ത്യാഗരാജ സ്വാമികൾ), രാമ കോതണ്ഡ രാമ (ത്യാഗരാജസ്വാമികള്‍), സരസിജനാഭ (സ്വതിതിരുനാൾ) എന്നിവ. ഹിന്ദുസ്ഥാനിയിലെ കർണാടക തോഡിക്ക് തുല്യമായത് ഭൈരവി താട് ആണ് , എന്നാൽ ഗമകങ്ങളുടെ വ്യത്യസ്‌ത ഉപയോഗങ്ങൾ കാരണം ഇവ രണ്ടും വളരെ വ്യത്യസ്തമാണ്.

ഇനി വീഡിയോ കാണാം:

Tags: HanumathodiShyamasastriRamakeerthanLatest infoYesudasSriramaThodiVijayYesudasCarnaticmusicThyagarajaswamigal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.