ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിട്രോഡ വീണ്ടും വിവാദത്തിൽ . അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്നാണ് സാം പിട്രോഡയുടെ വാദം.
‘ അവർക്ക് ഇവിടെ വരണമെങ്കിൽ, നിയമവിരുദ്ധമായി പോലും, അവർ വരട്ടെ. നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തണം. നമുക്ക് അല്പം കഷ്ടപ്പെടേണ്ടി വന്നാലും, കുഴപ്പമില്ല. നമ്മൾ പങ്കിടും, പക്ഷേ ആരും പങ്കിടാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് സ്വന്തം കാര്യങ്ങൾ മാത്രം മതി ‘ എന്നാണ് സാം പിട്രോഡയുടെ പ്രസ്താവന .
അനധികൃത കുടിയേറ്റക്കാർക്കെതിരായ കേന്ദ്രത്തിന്റെ നടപടിയെയും പിട്രോഡ വിമർശിച്ചു . ഇത് കൈകാര്യം ചെയ്യുന്നതിനുപകരം പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള ആഗോളതാപനം പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാം പിട്രോഡ പറഞ്ഞു.അതേസമയം പിട്രോഡയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി .
കഴിഞ്ഞ 70 വർഷമായി നമ്മുടെ രാജ്യത്ത് അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കാൻ കോൺഗ്രസ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ഇപ്പോൾ വ്യക്തമായെന്നും ബിജെപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: