Kerala

മുഖസ്തുതികള്‍കൊണ്ട് സുരേഷ് ഗോപിയെ മൂടി മനോരമ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതെത്തുമെന്ന് പ്രചരിപ്പിച്ച മനോരമയ്‌ക്ക് ഗോപീഭ്രമം

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മൂന്നാം സ്ഥാനത്തേ സുരേഷ് ഗോപിയ്ക്ക് എത്താന്‍ കഴിയൂ എന്ന് പല തവണ എക്സിറ്റ് പോളുകള്‍ നടത്തി പ്രവചിച്ചവരാണ് മനോരമ വാര്‍ത്താ ചാനല്‍. എന്നാല്‍ സുരേഷ് ഗോപി ജയിക്കുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തതോടെ സുരേഷ് ഗോപിയെ വെളുപ്പിച്ച് വെളുപ്പിച്ച് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയാണോ മനോരമ?

Published by

തിരുവനന്തപുരം: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മൂന്നാം സ്ഥാനത്തേ സുരേഷ് ഗോപിയ്‌ക്ക് എത്താന്‍ കഴിയൂ എന്ന് പല തവണ എക്സിറ്റ് പോളുകള്‍ നടത്തി പ്രവചിച്ചവരാണ് മനോരമ വാര്‍ത്താ ചാനല്‍. എന്നാല്‍ സുരേഷ് ഗോപി ജയിക്കുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തതോടെ സുരേഷ് ഗോപിയെ വെളുപ്പിച്ച് വെളുപ്പിച്ച് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയാണോ മനോരമ? ചാനലിന്റെ2024 ന്യൂസ് മേക്കറില്‍ അന്തിമ ലിസ്റ്റില്‍ പി.വി.അന്‍വര്‍, ഷാഫി പറമ്പില്‍, പി.ആര്‍. ശ്രീജേഷ് എന്നിവരുടെ കൂട്ടത്തില്‍ മനോരമ സുരേഷ് ഗോപിയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു.

2024ലെ ന്യൂസ് മേക്കറെ തെരഞ്ഞെടുക്കാനുള്ള മനോരമ വാര്‍ത്താ ചാനലിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുരേഷ് ഗോപിയെക്കുറിച്ച് അവസാനവട്ട ഇന്‍റര്‍വ്യൂവില്‍ മനോരമ ഏറെ വാഴ്‌ത്തുപാട്ടുകള്‍ പാടിയിരുന്നു. സുരേഷ് ഗോപീ സ്തുതികളാല്‍ ഉറഞ്ഞ് തുള്ളുകയായിരുന്നു മനോരമ.

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ മന്ത്രിയെന്ന നിലയിലുള്ള ഓഫീസ് പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ താരം സ്ഥാപിച്ചിരിക്കുന്നു. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും സിനിമയുടെ ഷൂട്ടിംഗ് തിരക്കിനടയിലും താരത്തിന് സ്ട്രെസ്സില.. ഇങ്ങിനെ പോകുന്നു അഭിനന്ദനങ്ങളും പുകഴ്‌ത്തലുകളും.

പക്ഷെ കൂസലില്ലാതെയാണ് ചോദ്യങ്ങള്‍ക്കുള്ള സുരേഷ് ഗോപി മറുപടി പറഞ്ഞത്. എംപിയായി തെരഞ്ഞെടുക്കപ്പെട്ട് ഏഴ് മാസമായി റിവ്യൂവിനുള്ള സമയമായോ? എന്നതാണ് ഒരു ചോദ്യം. വെറും എംപിയായിരുന്നെങ്കില്‍ റിവ്യൂ ചെയ്യാമായിരുന്നു ഇപ്പോള്‍ മന്ത്രികൂടിയല്ലേ അതിനാല്‍ സമയമായിട്ടില്ല എന്ന് സുരേഷ് ഗോപിയുടെ മറുപടി. ടൂറിസം മന്ത്രിയെന്ന നിലയില്‍ ഗോവ നടത്തിയ മുന്നേറ്റം, നോര്‍ത്തിലെ സംസ്ഥാനങ്ങള്‍ നടത്തിയ മുന്നേറ്റം ഇതുപോലെ ഒന്നാണ് കേരളത്തിന്റെ കാര്യത്തില്‍ മനസ്സിലെന്നും സുരേഷ് ഗോപി പറയുന്നു. രാജ്യത്തെ നാല് സോണുകളിലും ടൂറിസവികസനം സംബന്ധിച്ച് രാവിലെ തുടങ്ങി രാത്രി അത്താഴം കഴിക്കുന്നതുവരെ കോണ്‍ഫറന്‍സുകള്‍ നടത്തിയതിനെക്കുറിച്ചും സുരേഷ് ഗോപി പറയുന്നു. സാസ്കി എന്ന പദ്ധതിയില്‍ കേരളത്തിലെ ടൂറിസം മേഖലയിലെ വരാന്‍ പോകുന്ന രണ്ട് പദ്ധതികള്‍ ഇതുപോലെ ഒരു സോണല്‍ കോണ്‍ഫറന്‍സിലാണ് ഉടലെടുത്തതും ഉള്‍പ്പെടുത്തിയതെന്നും സുരേഷ് ഗോപി പറയുന്നു. ഈ പദ്ധതിയുടെ ഡിപിആര്‍ ബിജു എന്ന കേരളത്തിലെ ടൂറിസം സെക്രട്ടറി നല്‍കിയത് അപൂര്‍ണ്ണമായിരുന്നെങ്കില്‍ കൂടി ഉള്‍പ്പെടുത്തിയെന്നും സുരേഷ് ഗോപി പറയുന്നു. ഇതിനിടെ താന്‍ ഇറ്റലിയില്‍ ജി7 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയെന്നും പ്രധാനമന്ത്രിയുടെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പേരില്‍ ഓരോ സംസ്ഥാനങ്ങളിലെയും രണ്ടോ മൂന്നോ ജില്ലകള്‍ ഓരോ മാസവും സന്ദര്‍ശിക്കുകയാണ്. അതുകൊണ്ട് തൃശൂരിലെ എംപി എന്ന പേരില്‍
തൃശൂരിലെ മെട്രോ റെയില്‍ എന്നത് 2019 ല്‍ ഞാന്‍ എംപിയായി മത്സരിക്കുമ്പോള്‍ ഒരു ഡ്രീം പോലെ ഉയര്‍ത്തിയ പദ്ധതിയാണ്. ആ പദ്ധതിയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കൊച്ചി മെട്രോ തൃശൂരിനെ തൊടുക എന്ന ഒരു സ്വപ്നപദ്ധതിയായിരുന്നു ഇത്. പിന്നീട് അതിനെ കോയമ്പത്തൂര്‍ വരെ നീട്ടുക എന്നതും സ്വപ്നമായുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

തൃശൂര്‍ എംപിയുടെ ഡ്രീം അല്ല ഇത് കേന്ദ്രമന്ത്രിയുടെ ഡ്രീം അല്ലേ എന്ന മനോരമയുടെ ലേഖകനെ ഖണ്ഡിച്ച് സുരേഷ് ഗോപി പറയുന്നത് ഇത് തികച്ചും തൃശൂര്‍ എംപിയുടെ ഡ്രീം മാത്രമാണ് എന്നാണ്. ഒപ്പം കമ്മ്യൂട്ടിങ്ങിന്റെ കാര്യത്തില്‍ കേരളത്തിന് സംഭവിച്ച ചില വീഴ്ചകള്‍ പരിഹരിക്കാന്‍ പരിഹരിക്കാനുള്ള ശ്രമം കൂടിയാണ്. കേരളത്തിലെ ഗതാഗതം വിഭാവനം ചെയ്തപ്പോള്‍ ഉണ്ടായ ദീര്‍ഘവീക്ഷണമില്ലായ്മ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. തമിഴ്നാടിന്റെ ഒരു കമേഴ്സ്യല്‍ ഹബ്ബായ കോയമ്പത്തൂരിനെ കൊച്ചി എന്ന കേരളത്തിന്റെ കമേഴ്സ്യല്‍ ക്യാപിറ്റലുമായി കണക്ട് ചെയ്യാനാണ് ശ്രമം. ഇതിനിടയില്‍ കമേഴ്സ്യല്‍ ഹബ് ആണ് കൊച്ചി എന്ന് പറയാന്‍ ശ്രമിച്ച മനോരമ ലേഖകനെ സുരേഷ് ഗോപി തിരുത്തി. കൊച്ചി കമേഴ്സ്യല്‍ ഹബ്ബല്ല, കേരളത്തിന്റെ കമേഴ്സ്യല്‍ കാപിറ്റല്‍ ആണെന്ന് സുരേഷ് ഗോപി.പറഞ്ഞതോടെ അതിനെ മനോരമ ലേഖകനും സമ്മതിക്കേണ്ടിവന്നു. കൊച്ചിയേയും കോയമ്പത്തൂരിനേയും കണക്ട് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഈ മെട്രോയെ തിരുവനന്തപുരവുമായി കൂടി കണക്ട് ചെയ്യുക. അന്നേരം ഇപ്പോഴെ മുങ്ങിപ്പോയ ആലപ്പുഴയെക്കൂടി ഉള്‍പ്പെടുത്തുക- ഇതാണ് പിന്നീടുള്ള ഘട്ടത്തിലെ മോഹം. ഇത് ഒരു മെട്രോ ആയല്ല വരുന്നത്. കേന്ദ്ര നഗരവികസനമന്ത്രി കേരളത്തില്‍ വരികയും അര്‍ബന്‍ ഡപലപ്മെന്‍റ് മന്ത്രാലയത്തിന്റെയും ഊര്‍ജ്ജമന്ത്രാലയത്തിന്റെയും ഒരു സംയുക്ത യോഗം നടന്നിരുന്നു. അതില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് ആര്‍ആര്‍ടിഎസ് എന്ന സംവിധാനമാണ് കേരളത്തിന് കൂടുതല്‍ ചേരുക എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. റാപിഡ് റെയില്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം (ആര്‍ആര്‍ടിഎസ്) കൊണ്ടുവരാനാണ് ശ്രമിക്കുക. അതായത് നെടുമ്പാശേരി വരെ മെട്രോ. അതിന് ശേഷം തീരദേശത്തെകൂടി ഉള്‍പ്പെടുത്തി ആര്‍ആര്‍ടിഎസ്. മെട്രോ റെയിലിന്റെ ഒരു പ്രശ്നം ഓരോ രണ്ടര കിലോമീറ്റര്‍ കൂടുമ്പോഴും സ്റ്റേഷന്‍ വേണം എന്നതാണ്. ഇത് വലിയ ചെലവുള്ള കാര്യമാണ്. എന്നാല്‍ ആര്‍ആര്‍ടിഎസില്‍ ഇത് ആവശ്യമില്ല. ഓരോ 15 കിലോമീറ്ററിലാണ് സ്റ്റേഷന്‍ ആവശ്യമുള്ളൂ. ഈ ആര്‍ആര്‍ടിഎസ് പാലിയേക്കര വഴിപോകാതെ തിരൂര്‍ വരെ എത്തിക്കാനാണ് ശ്രമം. അപ്പോള്‍ തൃപ്രയാര്‍, നാട്ടിക, ഗുരുവായൂര്‍, പൊന്നാനി ഭാഗത്തുള്ളവര്‍ക്ക് കൂടി ആശ്വാസമാകുമെന്നും സുരേഷ് ഗോപി പറയുന്നു.

കേന്ദ്രമന്ത്രി എന്ന പദവി ഭാരമാണോ എന്ന് ചോദിച്ചപ്പോള്‍, അല്ല അതിനെ ആസ്വദിക്കാന്‍ ശ്രമിക്കുകയാണെന്ന് സുരേഷ് ഗോപി. എന്റെ ആവശ്യം. ഒരു അഴിമതിയില്ലാത്ത മന്ത്രിയായിരിക്കണം എന്നത് എന്റെ നിര്‍ബന്ധമാണ്. പിന്നെ, അഭിനയത്തിലൂടെ സമ്പാദനം എന്നതാണ് എന്റെ പാഷന്‍. പക്ഷെ ഭരണസംവിധാനം മന്ത്രിയാവണം എന്ന് നിര്‍ബന്ധിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പല തവണയും മോദിയെ സിനിമയില്‍ അഭിനയിക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം അത് സമ്മതിച്ചില്ലെന്നും സുരേഷ് ഗോപി. പറഞ്ഞ കാര്യം ചെയ്യൂ എന്നാണ് മോദി ഉപദേശിച്ചതെന്നും സുരേഷ് ഗോപി. പിന്നീട് അമിത് ഷാ ഇക്കാര്യം അറി‍ഞ്ഞപ്പോഴാണ് രണ്ടും എങ്ങിനെ പ്രായോഗികമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചതെന്നും ഇപ്പോള്‍ ഷൂട്ടിംഗ് സൈറ്റില്‍ തന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്‌ട്രീയം ഒരിയ്‌ക്കലും തന്റെ ഉപജീവനമാര്‍ഗ്ഗമല്ലെന്നും സുരേഷ് ഗോപി പറയുന്നു. .

സിനിമയില്‍ നടന്‍ എന്ന നിലയ്‌ക്ക് ഇനി ഏത് കഥാപാത്രം കൂടിയാണ് അഭിനയിക്കാന്‍ താല്‍പര്യം? അങ്ങിനെയുള്ള കഥാപാത്രങ്ങളെ അന്വേഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് എല്ലാം ദൈവം കൊണ്ടുത്തന്നതാണെന്ന് സുരേഷ് ഗോപി. തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയം പോലും ദൈവത്തിന്റെ സമ്മാനമാണെന്നായിരുന്നു മറുപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by