കാണികളില്‍ ഭയവും മനസ്സില്‍ നിറയെ ചോദ്യങ്ങളും നിറച്ച് ‘അമാലി’യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. വൈറ്റ് ലാംമ്പ് പ്രൊഡക്ഷൻസുമായി സഹകരിച്ച് ആലമല പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജു ആലമല നിർമ്മിച്ച് ഷോബിൻ ഫ്രാൻസിസ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘അമാലി’. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.
ഹരി ശില്പി, ശ്രീയ രാമൻ, ഉണ്ണി ബാനം, റിഹ രാജ്, ജോബിൻ വർഗീസ്, ജിയ രാജ്, കാഞ്ചന വിശാൽ, രഞ്ജിരാജ് കരിന്തളം, ഗോപാലൻ പനയാൽ, വിജയൻ കുന്നൂച്ചി, ശശി ആറാട്ടുകടവ്, ഷീബ കല്ലുറത്ത്, സുകു പള്ളം, മാസ്റ്റർ നിരഞ്ജൻ, എന്നിവരാണ് ഈ ഹൊറർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
അരുൺ ദാമോധരനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. നിർമൽ ബേബി വർഗീസ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ സംഗീതം, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജിത് കെ. ആർ. ആർട്ട്: അഖിൽ തോമസ്, ജിനീഷ് തമ്പാൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കുമാർ കെ. എസ്. ചീഫ് അസോസിയേറ്റ് ക്യാമറ: സച്ചിൻ രാമചന്ദ്രൻ, ഗാനരചന: ബിജു കളനാട്.
അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് തമ്പാൻ, കെ. പി. സംഗീത് കുമാർ. പ്രൊഡക്ഷൻ കൺട്രോളർ: സുനി അല്ലു, അസോസിയേറ്റ് ക്യാമറ: അഖിൽ തോമസ്, അരുൺ ദാമോദരൻ, അനന്ത നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ: ജിജോ ജോസഫ്, അമൽ റോയ്. അസിസ്റ്റന്റ് ക്യാമറ: ഷനൂബ്. ക്രീയേറ്റീവ് കോൺട്രിബൂഷൻ: അരുൺ കുമാർ പനയാൽ,അഖിലേഷ് കുന്നൂച്ചി, സുബാഷ്. ഡിജിറ്റൽ കൺസൾട്ടൻസി & പി. ആർ. ഒ: കാസാബ്ലാങ്കാ ഫിലിം ഫാക്ടറി, പോസ്റ്റർ ഡിസൈൻസ്: റോബർട്ട് കെ. വി.
കണ്ണൂർ പുളിങ്ങോം സ്വദേശിയാണ് സംവിധായകനായ ഷോബിൻ ഫ്രാൻസിസ്. വർഷങ്ങളായി നിരവധി സിനിമകളിൽ ക്യാമറ സഹായിയായും, കോ-സിനിമാട്ടോഗ്രാഫറുമായി പ്രവർത്തിച്ച് പരിചയമുള്ള ഷോബിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിമാണ് അമാലി. ചിത്രം ഉടനെ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: