മാൾഡ : മമത ബാനർജി ഒഴികെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ബിഎസ്എഫിനൊപ്പമാണെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി സുവേന്ദു അധികാരിയും മറ്റ് നിരവധി ബിജെപി പ്രവർത്തകരും ഞായറാഴ്ച മാൾഡയിൽ റാലി നടത്തിയിരുന്നു. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുർഷിദാബാദ്, മാൾഡ സന്ദർശന വേളയിൽ അതിർത്തി വേലി മേഖലയിൽ നിന്ന് വിട്ടുനിൽക്കാനും ബിഎസ്എഫുമായി സഹകരിക്കരുതെന്നും മമത ബാനർജി ജനങ്ങളോട് ഉപദേശിച്ചിരുന്നതായി അധികാരി കുറ്റപ്പെടുത്തി. മമത ബാനർജി മുർഷിദാബാദും മാൾഡയും സന്ദർശിച്ചു, അതിർത്തിയിലെ വേലി മേഖലയ്‌ക്ക് സമീപം പോകരുതെന്നും ബിഎസ്എഫുമായി സഹകരിക്കരുതെന്നും ജനങ്ങളോട് പറഞ്ഞു. എന്നാൽ മുഴുവൻ പൊതുജനങ്ങളും ബിഎസ്എഫിനും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഒപ്പമാണെന്ന് അധികാരി പറഞ്ഞു.
അധികാരിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ദേശീയ പതാകയേന്തി നിരവധി ആളുകൾ മാർച്ച് ചെയ്യുന്നതും “ഭാരത് മാതാ കീ ജയ്”, “ജയ് ശ്രീറാം” എന്നിവ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
അതേ സമയം 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ഞായറാഴ്ച അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇന്ത്യൻ സുരക്ഷാ സേന ബംഗ്ലാദേശി, നേപ്പാളി സൈനികർക്ക് മധുരപലഹാരങ്ങൾ കൈമാറി ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും തേജസ് പ്രചരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിലെ ഫുൾബാരി ഇന്തോ-ബംഗ്ലാദേശ് അതിർത്തിയുടെ സീറോ-പോയിന്റിൽ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബിഎസ്എഫ് ബംഗ്ലാദേശ് ബിജിബി ഉദ്യോഗസ്ഥരുമായി മധുരപലഹാരങ്ങളും ആശംസകളും പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: