പ്രയാഗ് രാജ്: വഖഫ് ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിശ്വഹിന്ദുപരിഷത്തിന്റെ നാല് ദിവസം നീളുന്ന യോഗം പ്രയാഗ് രാജില്‍ ആരംഭിച്ചു. നാല് ശങ്കരാചാര്യന്മാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 13 അഖാഡകളില്‍ നിന്നുള്ള ആചാര്യന്മാരും കൂടി ഈ യോഗത്തില്‍ സംബന്ധിച്ചു.
ജനവരി 27 വരെ യോഗം നീണ്ടുനില്‍ക്കും. ഇതിനിടെ സംയുക്ത പാര്‍ലമെന്‍ററി സമിതി വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ട് ജനവരി 27നോ 28നോ ലോക് സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് കരുതുന്നു. അതിനിടെയാണ് തികച്ചും ഗൗരവമുള്ള യോഗം വിശ്വഹിന്ദുപരിഷത്ത് വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
മിക്കവാറും ഈ യോഗത്തില്‍ ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാല് ശങ്കര മഠങ്ങളിലെയും അധിപതികളായ ശങ്കരാചാര്യന്മാർ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ നാല് ശങ്കരാചാര്യന്മാരുടെ ഒന്നിക്കുന്ന ഒരു യോഗത്തിന് കുംഭമേള സാക്ഷ്യം വഹിക്കും.
ശൃംഗേരി ശ്രീ ശാരദപീഠത്തിലേയും ദ്വാരക ശാരദാ പീഠത്തിലേയും, ജ്യോതിർമഠത്തിലെയും ജ്യോതിഷ് പീഠത്തിലേയും ശങ്കരാചാര്യന്മാരാണ് ഒരേ വേദിയിൽ വരിക.
അതിനിടെ പ്രയാഗ്‌രാജിലെ ജുൻസി മഹാകുംഭ് ഏരിയയിൽ,അന്നപൂർണ മാർഗ് സെക്ടർ 18 ലുള്ള പ്രഭു പ്രേമി സംഘ് മഹാകുംഭ് ക്യാമ്പില്‍ സന്യാസിമാരുടെ സമാഗമം വേറെയും നടക്കുന്നുണ്ട്. ജനുവരി 27 ന് വൈകുന്നേരം നാലുമണിക്കാണ് ഈ പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: