പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ എത്തി ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ തനിക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് പ്രസിദ്ധ ബോളിവുഡ് കോറിയോഗ്രാഫര്‍ റിമോ ഡിസൂസ. വിശുദ്ധനദികളില്‍ സ്നാനം ചെയ്തപ്പോള്‍ ശിവസവിധത്തില്‍ എത്തിച്ചേര്‍ന്നെന്നും ഇതോടെ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നുവെന്നും റിമോ ഡിസൂസ പറഞ്ഞത് വിവാദമായിരിക്കുകയാണ്. റിമോ ഡിസൂസ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തുമോ എന്നും ചില സൂചനകള്‍ പുറത്തുവരുന്നു.
റിമോ ഡിസൂസ നിരഞ്ജനി അഖാഡയുടെ ആചാര്യന്‍ സ്വാമി കൈലാശാനന്ദഗിരിയുമായി നടത്തിയ കൂടിക്കാഴ്ച:
Coming from Bollywood, bowing down to Sanatan 🚩
But all can’t be trusted with 💯 percent.#remodsouza pic.twitter.com/0c41SGeLv3
— Oxomiya Jiyori 🇮🇳 (@SouleFacts) January 26, 2025
നേരത്തെ ഇദ്ദേഹത്തിന്റെ പേര് രമേഷ് ഗോപി നായര്‍ എന്നായിരുന്നു. അതിന് ശേഷമാണ് മതം മാറി റിമോ ഡിസൂസ എന്നായത്. മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജില്‍ എത്തുകയും അവിടുത്തെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് സ്നാനം ചെയ്യുകയും ചെയ്തപ്പോള്‍ തന്റെ പഴയ വേരുകളിലേക്ക് മടങ്ങിയെത്തിയെന്ന തോന്നലാണ് ഉണ്ടായതെന്നും റിമോ ഡിസൂസ. റിമോ ഡിസൂസ ബോളിവുഡിലെയും കോളിവുഡിലെയും ടോളിവുഡിലെയും നിരവധി സിനിമകളിലെ നൃത്തരംഗങ്ങള്‍ക്ക് കോറിയോഗ്രാഫ് ചെയ്ത സുപ്രസിദ്ധവ്യക്തിത്വമാണ്.
Famous Hollywood choreographer Remo D’Souza participated in the Maha Kumbh Mela at Prayag, reconnecting with his roots as Ramesh G. Nair.#RemoDSouza_RameshGNair #MahaKumbhMela2025 #Har #Har #Mahadev 🕉️🔱🚩🚩🙏 pic.twitter.com/q8EaDSz59p
— कर्णन (കർണ്ണൻ) (@Karnnan2255) January 26, 2025
മഹാകുംഭമേളയില്‍ എത്തി പുണ്യനദികളില്‍ സ്നാനം ചെയ്തതോടെ റിമോ ഡിസൂസയ്‌ക്കെതിരെ പാകിസ്ഥാനില്‍ നിന്നും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം എത്തിയിരുന്നു. നിങ്ങളുടെ ചെയ്തികള്‍ കണ്ടെന്നും അതിനാല്‍ താങ്കളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ടെന്നും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നുമാണ് ഇമെയിലില്‍ ഉള്ളത്. ഈ ഇ-മെയില്‍ അയച്ചിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇ-മെയില്‍ ഭീഷണിയുടെ അര്‍ത്ഥം വധഭീഷണിയാണെന്നും പറയപ്പെടുന്നു.
മഹാകുംഭമേളയില്‍ പങ്കെടുക്കാനും പുണ്യനദികളുടെ സംഗമത്തില്‍ സ്നാനം ചെയ്യാനും വേണ്ടി മുഖം മുറച്ചാണ് റിമോ ഢിസൂസ എത്തിയത്. മാധ്യമശ്രദ്ധയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് ഇങ്ങിനെ ചെയ്തത്. സ്നാനം ചെയ്ത ശേഷമാണ് ഇദ്ദേഹം താന്‍ ആരാണെന്ന വിവരം സമൂഹമാധ്യമപോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
റിമോ ഡിസൂസ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്നു റിമോ ഡിസൂസ സ്വാമിയെ കാണുന്നു റിമോ ഡിസൂസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന പോസ്റ്റ് മണിക്കൂറിനകം 21 ലക്ഷത്തിലധികം പേരാണ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: