India

മഹാകുംഭമേളയിലും റിപ്പബ്ലിക് ദിനാഘോഷം : ആത്മീയ നേതാക്കൾ ത്രിവർണ്ണ പതാക ഉയർത്തി

ഇന്ത്യയിലെ ഓരോ പൗരനും നീതിയുടെ സന്ദേശം നൽകുന്നതിനുള്ള ഏറ്റവും വലിയ വഴികാട്ടിയാണ് ഇന്ത്യൻ ഭരണഘടനയെന്ന് യോഗി ആദിത്യനാഥ്

Published by

പ്രയാഗ്‌രാജ് : 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഋഷികേശിലെ പരമാർത്ഥ നികേതൻ ആശ്രമത്തിന്റെ ആത്മീയ തലവൻ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവർ മഹാകുംഭത്തിൽ ദേശീയ പതാക ഉയർത്തി. നേരത്തെ ലഖ്‌നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിൽ ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ ഭരണഘടനയ്‌ക്കും രാഷ്‌ട്രത്തെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമര സേനാനികൾക്കും ആദരാഞ്ജലി അർപ്പിച്ചു.

1950 ജനുവരി 26 ന് ഇന്ത്യ ഭരണഘടന നടപ്പിലാക്കിയതിന്റെ പ്രാധാന്യം ആദിത്യനാഥ് എടുത്തുപറഞ്ഞു.  “1950 ലെ ഈ ദിവസം, ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന നിലയിൽ അതിന്റെ പുതിയ യാത്ര ആരംഭിക്കാൻ തീരുമാനിച്ചു. “ദീർഘകാല പോരാട്ടത്തിനൊടുവിൽ, 1947 ഓഗസ്റ്റ് 15 ന് ഈ രാജ്യം സ്വതന്ത്രമായി. മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ബി.ആർ. അംബേദ്കർ, രാജേന്ദ്ര പ്രസാദ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിന് സ്വാതന്ത്ര്യം നൽകി,”- അദ്ദേഹം പറഞ്ഞു.

കൂടാതെ, രാജ്യത്തിന്റെ മഹാന്മാരെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി ഇന്ത്യയിലെ ഓരോ പൗരനും നീതിയുടെ സന്ദേശം നൽകുന്നതിനുള്ള ഏറ്റവും വലിയ വഴികാട്ടിയാണ് ഇന്ത്യൻ ഭരണഘടനയെന്ന് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by