ന്യൂദെൽഹി:കെജ്രിവാളിനെ പോലെ ഇത്രയും നന്നായി കള്ളം പറയുന്ന ഒരാളെ എന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 2014 ൽ അധികാരത്തിൽ വന്ന നരേന്ദ്രമോദി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റാൻ ശ്രമിച്ചു. പക്ഷേ വാഗ്ദാനങ്ങൾ നൽകുകയും അത് നിറവേറ്റാതിരിക്കുകയും പിന്നീട് പൊതുജനങ്ങളുടെ മുന്നിലെത്തി വ്യാജ മുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന സർക്കാരാണ് ആം ആദ്മി പാർട്ടിയുടേതെന്ന് അമിത് ഷാ പറഞ്ഞു. സർക്കാർ ബംഗ്ലാവിൽ താമസിക്കില്ലെന്ന് പൊതു ജനങ്ങളോട് പറഞ്ഞ അരവിന്ദ് കെജ്രിവാൾ 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ശീഷ്മഹൽ നിർമ്മിക്കാൻ ചെലവഴിച്ചത് 51 കോടി രൂപയാണ്. സ്കൂളുകൾക്കും ക്ഷേത്രങ്ങൾക്കും ഗുരുദ്വാരങ്ങൾക്കും സമീപം മദ്യ ശാലകൾ തുറന്നു ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തുകയായിരുന്നു കെജ്‌രിവാൾ സർക്കാർ. ഏഴു വർഷത്തിനുള്ളിൽ യമുനാ നദിയെ ലണ്ടനിലെ തേംസ് നദി പോലെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ കെജ്രിവാളിനായില്ല. പൈപ്പുകളിലൂടെ ശുദ്ധജലം നൽകുമെന്ന വാഗ്ദാനം നിറവേറ്റാനും കഴിഞ്ഞില്ല. ഒരു ദളിത് ഉപ മുഖ്യമന്ത്രിയെ നിയമിക്കുമെന്ന വാഗ്ദാനം നിറവേറ്റാനും കെജ്രിവാളിന് കഴിഞ്ഞില്ല. എന്നാൽ കെജ്രിവാളും അദ്ദേഹത്തിന്റെ നിരവധി മന്ത്രിമാരും അഴിമതി കേസുകളിൽ പ്രതികളായി ജയിലിലായി. ജലബോർഡിലും എക്സൈസ് വകുപ്പിലും റേഷൻ വിതരണത്തിലും സ്കൂൾ ക്ലാസ് മുറികളിലും സിസിടിവി സ്ഥാപിക്കുന്നതിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സർക്കാർ നടത്തിയത്. എന്നാൽ നരേന്ദ്രമോദി സർക്കാർ ആകട്ടെ ഡൽഹിയിൽ വിവിധ റോഡ് നിർമ്മാണങ്ങൾക്കായി 41,000 കൂടിയും റെയിൽവേക്ക് പതിനഞ്ചായിരം കൂടിയും വിമാനത്താവളത്തിന് 21000 കോടിയും ചെലവഴിച്ചു. വാഗ്ദാനങ്ങളുടെ കാര്യത്തിൽ ആം ആദ്മി പാർട്ടി സർക്കാരും ബിജെപി സർക്കാരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ബിജെപിയുടെ സംസ്കാരം. വ്യാജ രാഷ്‌ട്രീയം പറയുന്നത് നിർത്തണമെന്ന് ഞാൻ കെജ്രിവാളിനോട് അഭ്യർത്ഥിക്കുകയാണ്. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: