വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ ചെസില്‍ പ്രജ്ഞാനന്ദ തന്നെ മുന്‍പില്‍. ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ 4.5 പോയിന്‍റുകളോടെയാണ് പ്രജ്ഞാനന്ദ മുന്നിട്ട് നില്‍ക്കുന്നത്. ആറാം റൗണ്ടില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ വെയ് യിയുമായുള്ള പ്രജ്ഞാനന്ദയും മത്സരം സമനിലയിലായി.
കിംഗ്സ് പോണ്‍ ഓപ്പണിംഗ് ശൈലിയിലായിരുന്നു പ്രജ്ഞാനന്ദയും വെയ് യിയും ഏറ്റുമുട്ടിയത്. പ്രജ്ഞാനന്ദ മികച്ച ആക്രമണം അഴിച്ചുവിട്ടെങ്കിലും വെയ് യി അതിനെയെല്ലാം സമര്‍ത്ഥമായി പ്രതിരോധിച്ചു. 58ാം നീക്കത്തിനൊടുവില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു.
ഇന്ത്യയുടെ ഗുകേഷ് ആദ്യ റൗണ്ടുകളിലെ തുടര്‍ച്ചയായ സമനിലകള്‍ക്ക് ശേഷം വിജയിച്ചു തുടങ്ങിയെങ്കിലും ആറാം റൗണ്ടില്‍ ശക്തനായ എതിരാളിയെയാണ് നേരിടേണ്ടിവന്നത്. ഉസ്ബെകിസ്ഥാന്‍ ഗ്രാന്‍റ് മാസ്റ്റര്‍ നോഡിര്‍ബെക് അബ്ദുസത്തൊറൊവുമായുള്ള ഗുകേഷിന്റെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ആറ് റൗണ്ടില്‍ നിന്നും നാലര പോയിന്‍റുമായി അബ്ദുസത്തൊറൊവും പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പം നില്‍ക്കുന്നു. ഗുകേഷ് നാല് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്.
ആദ്യ റൗണ്ടുകളില്‍ തുടര്‍ച്ചയായ തോല്‍വികളിലൂടെ പിന്നിലായിപ്പോയ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള അര്‍ജുന്‍ എരിഗെയ്സി പക്ഷെ ആറാം റൗണ്ടില്‍ തന്റെ കളിയിലെ മിടുക്ക് പുറത്തെടുക്കുകയായിരുന്നു. ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെയാണ് അര്‍ജുന്‍ എരിഗെയ്സി സമനിലയില്‍ കുരുക്കിയത്. ഇത് ഇപ്പോഴത്തെ ഫോം വെച്ച് നോക്കിയാല്‍ അര്‍ജുന്‍ എരിഗെയ്സിക്ക് നേട്ടം തന്നെ. ആറ് റൗണ്ടില്‍ നിന്നും വെറും ഒന്നര പോയിന്‍റ് മാത്രം നേടാന്‍ കവിഞ്ഞ അര്‍ജുന്‍ എരിഗെയ്സി 14ാം സ്ഥാനത്താണ്.
റഷ്യയുടെ ഗ്രാന്‍റ്മാസ്റ്റര്‍ അലക്സി സാരാനൊവ് സ്ലൊവേനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വ്ളാഡിമിര്‍ ഫെഡോസീവിനെ തോല്‍പിച്ചതായിരുന്നു ആറാം റൗണ്ടിലെ വലിയൊരു അട്ടിമറി. മികച്ച ഫോമിലായിരുന്നു ഫെഡോസീവ്. ഇതോടെ മൂന്നര പോയിന്‍റുമായി അലക്സി സാരാനൊവ് മൂന്നാം സ്ഥാനത്തുണ്ട്. നേരത്തെ നേടിയ മികച്ച വിജയങ്ങളുടെ പിന്‍ബലത്തോടെ മൂന്നര പോയിന്‍റോടെ ഫെഡോസീവും മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: