കൊച്ചി : പുതിയ കാലത്തെ ഭക്ഷണ ശൈലിയാണ് രാജ്യം നേരിടുന്ന പ്രധാന ആരോഗ്യ ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്. കേന്ദ്ര ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പും പഞ്ചസാരയും ചേര്‍ന്ന വിഭവങ്ങള്‍ കഴിക്കുന്നത് ഇന്ത്യക്കാരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. വീട്ടുചെലവില്‍ സംസ്കരിച്ച ഭക്ഷണത്തിനുവേണ്ടി പത്തു ശതമാനം തുക മാറ്റിവയ്ക്കുന്നവര്‍ കുറവല്ല. അമിത ഭക്ഷണം മൂലമുള്ള പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ പോഷകക്കുറവും നമ്മെ അലട്ടുന്നുണ്ട്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളാണ് ഇതിനു കാരണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: