Kerala

ചാനല്‍ ചര്‍ച്ചയ്‌ക്കിടെ വിവാദ പരാമര്‍ശം: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി

Published by

കോട്ടയം: ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി. മുസ്‌ലീം സമുദായവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്‌റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ജോര്‍ജ് സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.
കോട്ടയം ജില്ലാ സെഷന്‍സ് കോടതിയിലാണ് പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഇനി ഈ മാസം 30 ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കേസ് മാറ്റി വെക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക