ന്യൂദെൽഹി:ഹരിയാനയിലെ ബഹുജൻ സമാജ് പാർട്ടി നേതാവും സംസ്ഥാന സെക്രട്ടറിയുമായ ഹർബിലാസ് സിംഗ് രജുമജ്ര വെടിയേറ്റ് മരിച്ചു. രജു മജ്രയും കൂട്ടാളികളായ പുനീത്, ഗുഗൽ എന്നിവരും നേതാവിന്റെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് മജ്ര വെടിയേറ്റ് മരിച്ചത്. സുഹൃത് പുനീതിനും പരിക്കേറ്റു. 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ നരൈൻഗഡിൽ നിന്നുള്ള ബിഎസ്പി സ്ഥാനാർത്ഥിയായിരുന്നു രജുമജ്ര. തന്റെ ഗ്രാമത്തിൽ രാധേ ഫാം എന്ന ഒരു റിസപ്ഷൻ ഹാൾ സ്വന്തമായുള്ള മജ്ര ഒരു കർഷകൻകൂടിയാണ്. അക്രമിയെ എത്രയും വേഗം പിടികൂടണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഹരിയാന പോലീസ് അന്വേഷണം ശക്തമാക്കി. അക്രമിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: