Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയ ബാലികാദിന ചിന്തകള്‍

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അസമത്വങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനും അവയ്‌ക്കു പരിഹാരം കണ്ടെത്തി പെണ്‍കുട്ടികള്‍ക്ക് അര്‍ഹമായ സ്ഥാനവും പ്രാധാന്യവും നല്കുന്നതിനുമായിട്ടാണ് ബാലികാദിനാചരണം

മനീഷ് ശ്രീകാര്യം (സൗരക്ഷിക സംസ്ഥാന ഉപാധ്യക്ഷൻ) by മനീഷ് ശ്രീകാര്യം (സൗരക്ഷിക സംസ്ഥാന ഉപാധ്യക്ഷൻ)
Jan 25, 2025, 11:13 am IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതത്തില്‍ എല്ലാ വര്‍ഷവും ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിക്കുകയാണ്. 2008 മുതലാണ് കേന്ദ്ര വനിതാ-ബാല വികസന മന്ത്രാലയം ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അസമത്വങ്ങളും സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനും അവയ്‌ക്കു പരിഹാരം കണ്ടെത്തി പെണ്‍കുട്ടികള്‍ക്ക് അര്‍ഹമായ സ്ഥാനവും പ്രാധാന്യവും നല്കുന്നതിനുമായിട്ടാണ് ഈ ദിനാചരണം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സാമൂഹ്യ സുരക്ഷ എന്നിവയെക്കുറിച്ചും ചര്‍ച്ചകളും ചിന്തകളും നടക്കേണ്ടതുണ്ട്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി രാജ്യവ്യാപകമായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും നടത്തിവരുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രധാനമായും ലിംഗവിവേചനം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസം നിഷേധിക്കല്‍, ബാല വിവാഹം, പീഡനം തുടങ്ങിയവയാണ് പ്രധാനമായും പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഈ നൂറ്റാണ്ടിലെ ആദ്യ 24 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ മേഖലയില്‍, വിശിഷ്യാ പെണ്‍കുട്ടികള്‍ക്ക് വിവിധങ്ങളായ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചതിന്റെ ഫലമായി വിവിധ സൂചകങ്ങളില്‍ മുന്നേറ്റമുണ്ടായികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇന്നും ചില പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്നുണ്ട്. അതത് പ്രാദേശിക സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചു പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പലയിടങ്ങളിലും പെണ്‍കുട്ടികള്‍ക്ക് തുല്യ അവസരങ്ങള്‍ ലഭിക്കുന്നില്ല. കല്യാണം, കുടുംബം എന്നിവയെ മാത്രം ജീവിതലക്ഷ്യമായി കാണുന്ന സാഹചര്യം അവരുടെ സ്വപ്‌നങ്ങളെ തളര്‍ത്തുന്നു. രാജ്യത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിന് പെണ്‍കുട്ടികളുടെ പങ്ക് നിര്‍ണായകമാണ്. അവര്‍ക്ക് അവരുടെ പൂര്‍ണ്ണ ശേഷിയില്‍ വളരാനും വികസിക്കാനും അവസരം ലഭിക്കുന്നതിനൊപ്പം തുല്യമായ സ്ഥാനത്തിന് സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും ധാര്‍മിക ഉത്തരവാദിത്തമാണ്.

കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭ രൂപീകരിച്ച് 1989 നവംബര്‍ 20 ന് നിലവില്‍ വന്ന അന്തര്‍ദേശീയ ഉടമ്പടിയാണ് ഡചഇഞഇ (ഡിശലേറ ിമശേീി െരീി്‌ലിശേീി ീി വേല ൃശഴവെേ ീള വേല രവശഹറ) അഥവാ ഐക്യരാഷ്‌ട്ര സഭയുടെ കുട്ടികളുടെ അവകാശ ഉടമ്പടി. നാല്പത്തിരണ്ടോളം അവകാശങ്ങളെ നാലു പ്രധാന അവകാശങ്ങളായ അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവയ്‌ക്കു കീഴില്‍ ക്രോഡീകരിച്ചിരിക്കുന്നു. കുട്ടികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെയും ഈ ഉടമ്പടി ഊന്നിപ്പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് ദിശാസൂചികയാണ് ലോകരാഷ്‌ട്രങ്ങള്‍ക്ക് ഈ ഉടമ്പടി. 1992 ഡിസംബര്‍ 11 ന് ഭാരതം ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഈ ഉടമ്പടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ എല്ലാംതന്നെയും കുട്ടികളുടെ ജീവിതം മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ലോകത്തിന്റെ പല ഭാഗങ്ങളിലും കുട്ടികളുടെ അവകാശങ്ങള്‍ ഇപ്പോഴും ലംഘിക്കപ്പെടുന്നു.

ആഗോള പുരോഗതിക്കായി 2015-ല്‍ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ രൂപം കൊടുത്ത 17 പരസ്പരബന്ധിതമായ ലക്ഷ്യങ്ങളുടെ ഒരു കൂട്ടമാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (ടഉഏ)െ. സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുടെ (ങഉഏ െ 2000-2015) തുടര്‍ച്ചയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. ഈ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ കുട്ടികളുടെ ജീവിതവുമായി പത്തിലധികം ലക്ഷ്യങ്ങള്‍ ബന്ധപ്പെട്ടുകിടക്കുന്നു. എല്ലാവര്‍ക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കുക എന്നതാണ് എസ്ഡിജികളുടെ പ്രധാന ലക്ഷ്യം. 2030-ഓടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ലോക രാഷ്‌ട്രങ്ങള്‍ ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഇന്ന് ഈ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്നു. ഭാരതത്തില്‍ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതിനായി 9 തീമുകളായി രൂപീകരിച്ചു കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന് കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തുകളില്‍ നടത്തുകയാണ്. അതില്‍ മൂന്നാമത്തെ തീം എന്നത് ബാല സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ബാലസൗഹൃദ രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

കേന്ദ്ര വനിതാ-ബാല വികസന മന്ത്രാലയമാണ് കുട്ടികള്‍ക്കുവേണ്ടി പ്രധാനമായും ഇടപെടലുകള്‍ നടത്തുന്നത്. മന്ത്രാലയത്തിന് കീഴില്‍ വിവിധ പദ്ധതികള്‍ മിഷന്‍ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നു. പതിനാല് ലക്ഷത്തോളം അങ്കണവാടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നിലവിലുള്ളത്. പോഷകാഹാരം, പ്രതിരോധ കുത്തിവയ്‌പ്പുകള്‍, വൈദ്യ പരിശോധന, ആരോഗ്യ പോഷണ വിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസം, പരാമര്‍ശ സേവനങ്ങള്‍ എന്നിവയാണ് അങ്കണവാടികളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. ഗുണഭോക്താക്കളായി 9,88,74,477 പേരാണ് നിലവില്‍ അങ്കണവാടികളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. മിഷന്‍ പോഷന്‍, മിഷന്‍ സാക്ഷം, മിഷന്‍ വാത്സല്യ തുടങ്ങിയവയിലൂടെ കുട്ടികളുടെ പോഷകാഹാരം, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നു. ഇവയില്‍ എല്ലാം തന്നെ പെണ്‍കുട്ടികള്‍ക്ക് വേണ്ട പ്രാധാന്യവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. ആരോഗ്യ മന്ത്രാലയവും, വിദ്യാഭ്യാസ മന്ത്രാലയവും സമാനമായ രീതിയില്‍ കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. ബേട്ടി ബചാവോ ബേട്ടി പടാവോ, സുകന്യ സമൃദ്ധി യോജന, ബാലിക സമൃദ്ധി യോജന, സിബിഎസ്ഇ ഉഡാന്‍ പദ്ധതി തുടങ്ങിയ പദ്ധതികള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായവയാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക പ്രത്യേകതകള്‍ അനുസരിച്ചും, വികസന സൂചകങ്ങളിലെ നിലവാരമനുസരിച്ചും പദ്ധതികള്‍ രൂപീകരിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയുന്നു. അതാതു ത്രിതല സംവിധാനങ്ങളും പ്രാദേശിക സവിശേഷതകള്‍ക്കനുസരിച്ചു വിവിധ പദ്ധതികളും നടപ്പിലാക്കിവരുന്നു.
നമ്മുടെ സംസ്ഥാനത്തു കുട്ടികളെ സംരക്ഷിക്കുവാന്‍ ഒട്ടനവധി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സൗരക്ഷിക പോലുള്ള സന്നദ്ധ സംഘടനകളും വിവിധ പദ്ധതികളിലൂടെ ബാലാവകാശങ്ങള്‍ ഉറപ്പുവരുത്തുവാന്‍ മുന്നിലുണ്ട്. അതില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളും ലഭ്യമാണ്. ചൈല്‍ഡ് ഹെല്പ് ലൈന്‍, പോലീസ്, ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടങ്ങിയവയാണ് ചില ഉദാഹരണങ്ങള്‍. കുട്ടികളുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും, അറിഞ്ഞാലും ഉടന്‍ തന്നെ സംരക്ഷണ സംവിധാനങ്ങളെ അറിയിക്കേണ്ടതാണ്.

ബാലികാദിനങ്ങള്‍ ഇനിയും ഒട്ടനവധി കടന്നുപോകും, ദിനാചരണങ്ങളില്‍ മാത്രം ഒതുങ്ങാതെ, കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിക്കാം. രാജ്യപുരോഗതിയില്‍ കുട്ടികളുടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യപൂര്‍ണമായ വളര്‍ച്ച അനിവാര്യമാണ്. ആയതിലേക്ക് നമ്മുടെ പങ്കും നമുക്കും നിര്‍വഹിക്കാം.

 

Tags: healthNational Girl Child Daynutritionindiaeducation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

India

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

India

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

India

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

India

തട്ടിപ്പ് നടത്തി രാജ്യംവിട്ട കൊടുംകുറ്റവാളിയെ യുഎസ് ഭാരതത്തിന് കൈമാറി

പുതിയ വാര്‍ത്തകള്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

വരന്തരപ്പിള്ളിയ്ക്കടുത്ത് പാലപ്പിള്ളിയിലെ ഹാരിസണ്‍ മലയാളത്തിന്‍റെ റബ്ബര്‍ എസ്റ്റേറ്റിന്‍റെ ഫോട്ടോ (നടുവില്‍) ഫോട്ടോ എടുത്ത വരുണ്‍ സുരേഷ് ഗോപിയെ തൊഴുന്നു (വലത്ത്)

ആമസോണ്‍ കാടെന്ന് കരുതിയ തൃശൂരിലെ വൈറലായ പച്ചമൈതാനം പകര്‍ത്തിയ വരുണിനെ സുരേഷ് ഗോപി കണ്ടു, ആ മൈതാനത്തെത്തി സുരേഷ് ഗോപി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies