ന്യൂദെൽഹി:ജിതേന്ദ്ര പാൽ സിംഗിനെ ഇസ്രായേലിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിച്ചു. 2002 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് നയതന്ത്ര ഉദ്യോഗസ്ഥനായ സിംഗ് ഇപ്പോൾ വിദേശകാര്യമന്ത്രാലയത്തിന്റെ നിർണായകമായ പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ – ഇറാൻ വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ്. കേന്ദ്ര സർക്കാർ തന്നെ ഏൽപ്പിച്ച ദൗത്യം ഉടനെ ഏറ്റെടുക്കുമെന്ന് വിദേശകാര്യ വകുപ്പ് ഒരു ഹ്രസ്വ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ – താലിബാൻ നയസമീപനം നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജിതേന്ദ്ര പാൽ സിംഗ് കഴിഞ്ഞ നവംബറിൽ താലിബാൻ ആക്ടിംഗ് പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബിനെ കാണുകയും ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. അതിനുശേഷം രണ്ടാഴ്ച മുമ്പ് താലിബാർ ചുമതലയുള്ള വിദേശകാര്യ മന്ത്രി അമീർഖാൻ മുത്താഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദുബായിൽ വച്ച് നടത്തിയ ചർച്ചകളുടെ സൂത്രധാരനും ഇദ്ദേഹമായിരുന്നു. ആ രാജ്യവുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ സജീവമായ ഇടപെടലിനിടയിലാണ് സിംഗിനെ ഇസ്രായേലിൽ പോസ്റ്റ് ചെയ്യുന്നത് ഇസ്രായേലിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: