മുംബയ്: മഹാരാഷ്‌ട്രയില്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയില്‍ പൊട്ടിത്തെറി. എട്ട് പേര്‍ മരിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരം.
അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
വെളളിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹര്‍ നഗര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്‌ഫോടനം നടന്നത്.
ആര്‍ഡിഎക്‌സ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കുന്ന ഫാക്ടറി ഭാഗത്തിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിതിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: