തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും.
സാമ്പത്തിക പ്രതിസന്ധി കാരണം വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കണമെന്ന ആവശ്യം അംഗീകരിക്കാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ റേഷന്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല.
റേഷന്‍ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്‌റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം തുടങ്ങുന്നതോടെ റേഷന്‍ വിതരണം പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: