കോഴിക്കോട്: കുന്ദമംഗലത്ത് വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ഫോണിനടുത്ത് വച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി. കുടുംബശ്രീയില്‍ അടയ്‌ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തിയതെന്ന് അനൂജ പറഞ്ഞു.
പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക