ന്യൂദെൽഹി:സ്വത്ത് സമ്പാദനത്തിൽ മാത്രമാണ് ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി നേതാക്കൾക്ക് താല്പര്യമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അവർക്ക് പാവങ്ങളോട് ഒരു താൽപര്യവുമില്ല. മാഫിയകളെയും കുറ്റവാളികളെയും രക്ഷിക്കാനാണ് അവർക്ക് താല്പര്യം. ഒരു മാഫിയ തലവൻ മരിക്കുമ്പോൾ അവർ കണ്ണീർ വർക്കുകയാണ്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രയാഗ് രാജിൽ മഹാ കുംഭമേള നടക്കുന്ന സ്ഥലത്ത് യുപി മന്ത്രിസഭ ചേർന്നതിനെയും കുംഭമേളയിലെ പല ആചാരങ്ങൾക്കെതിരെയും വിമർശനമുന്നയിച്ച അഖിലേഷ് യാദവിന്റെ നടപടിയെയാണ് മിൽക്കിപൂർ അസംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിശിതമായി വിമർശിച്ചത്. ഇതേ സമാജിവാദി പാർട്ടിയുടെ കൈകളിലാണ് കർസേവകരുടെ രക്തം പുരണ്ടിട്ടുള്ളത്. ബാബാസാഹിബിനെ അപമാനിച്ചതും അയോധ്യയിലെയും കാശിയിലെയും ക്ഷേത്രങ്ങളെ എതിർക്കുന്നതും ഇതേ പാർട്ടിയാണ്. ഇവർ സ്വത്ത് സമ്പാദനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . ഒരു ദളിത് പുത്രിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത മോയിൻ ഖാനാണ് അവരുടെ നായകൻ. യോഗി ആദിത്യനാഥ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക