തൃശൂര്‍:കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കൊമ്പന്‍ കീഴൂട്ട് വിശ്വനാഥനാണ് ഇടഞ്ഞത്.
ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവര്‍ക്കാണ് പരിക്ക്. രാജേഷ്(32), വിപിന്‍( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെളളിയാഴ്ച ഉച്ചയ്‌ക്ക് ശേഷം 3.30 യോടെയായിരുന്നു സംഭവം.
ഇടഞ്ഞ് ചിറ്റൂഞ്ഞൂര്‍ പാടം ഭാഗത്തേക്ക് ഓടിയ ആനയെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ സമീപത്തെ പറമ്പില്‍ തളച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്നവര്‍ താഴേക്ക് ചാടുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക