അയോധ്യ: അയോധ്യശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടന്ന ഒരു വര്‍ഷം തികയുന്ന വേളയില്‍ ജയ്ശ്രീറാം വിളിക്കുന്ന കങ്കണയുടെ വീഡിയോ വൈറല്‍. പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന വേളയില്‍ മുന്‍നിരയില്‍ തന്നെ ആവേശപൂര്‍വ്വമാണ് കങ്കണ ജയ് ശ്രീറാം വിളിക്കുന്നത്.
एक साल जय सिया राम @KanganaTeam pic.twitter.com/6WF3OpxZjr
— Gareeboo (@GareeboOP) January 22, 2025
ഇപ്പോള്‍ കങ്കണയുടെ എമര്‍ജന്‍സി എന്ന സിനിമയ്ക്കെതിരെ രാഷ്ട്രീയമായ ആക്രമണം നടക്കുന്ന വേളയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥനടപ്പാക്കിയതിനെക്കുറിച്ചുള്ളതാണ് എമര്‍ജന്‍സി എന്ന സിനിമ. ഇന്ദിരാഗാന്ധിയുടെ ഭാവഹാവാദികള്‍ അതുപോലെ ഒപ്പിയെടുത്ത് അസാധാരണ അഭിനയ പാടവം കാഴ്ചവെച്ചെങ്കിലും വന്‍തോതില്‍ ഡീഗ്രേഡിങ്ങിന് വിധേയമാവുകയാണ് കങ്കണയുടെ ഈ സിനിമ.
പ്രധാനമായും അവരുടെ കടുത്ത ഹിന്ദുത്വ നിലപാടുകളാണ് അവരെ ആക്രമിക്കാന്‍ രാഷ്ട്രീയശത്രുക്കളെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: