Kerala

ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്പന, ഇതുവരെ വിറ്റത് 33.7 ലക്ഷം

Published by

തിരുവനന്തപുരം: നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റ് റെക്കോഡ് വില്പനയില്‍. വിതരണത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ ജനുവരി – 23 വരെ 33,78,990 ടിക്കറ്റുകള്‍ വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റു വില്പനയുമായി തട്ടിച്ചു നോക്കുമ്പോള്‍ 11 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികമായിട്ടാണ് വിറ്റത്.
ബമ്പര്‍ ടിക്കറ്റു വില്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92,290 ടിക്കറ്റുകള്‍ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്പനയില്‍ മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നല്‍കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by