പ്രയാഗ് രാജ് : 2013ലെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ മൗറീഷ്യസ് പ്രസിഡന്‍റിന് ഗംഗയില്‍ കുളിക്കാന്‍ കഴിഞ്ഞില്ല. ഗംഗയുടെ തീരത്ത് മാലിന്യം കണ്ടപ്പോള്‍ താന്‍ കുളിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍വാങ്ങി.
ഈ സംഭവം യോഗി ആദിത്യനാഥിനെ വല്ലാതെ വേദനിപ്പിച്ചു. 2017ലാണ് യോഗി ഉത്തര്‍പ്രദേശ് മുഖ്യന്ത്രിയായി ചുമതലയേറ്റത്. മൗറീഷ്യസ് പ്രസിഡന്‍റിന്റെ അനുഭവം മനസ്സില്‍ വെച്ച് അധികം വൈകാതെ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഗംഗ ശുദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഗംഗയിലെ മാലിന്യം നീക്കി.അതിന് ശേഷം മോദി ഒരിയ്‌ക്കല്‍ ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ യോഗി ആദിത്യനാഥ് ഒരു കാര്യം ബോധിപ്പിച്ചു. പണ്ട് 2013ല്‍ മൗറീഷ്യസ് പ്രസിഡന്‍റ് കുംഭമേളയ്‌ക്ക് വന്നപ്പോള്‍ ഉണ്ടായ സംഭവം വിവരിച്ച ശേഷം യോഗി പറഞ്ഞു: “ഇപ്പോള്‍ ഇത് പഴയ ഗംഗയല്ല. ഒന്ന് അവിടം വരെ വരണം. അങ്ങ് മുങ്ങിക്കുളിക്കണം.” പക്ഷെ അപ്പോള്‍ പ്രധാനമന്ത്രിയ്‌ക്ക് ഗംഗ വരെ പോകാന്‍ സമയമുണ്ടായിരുന്നില്ല. അത്രയ്‌ക്ക് തിരക്കിട്ട പരിപാടിയായിരുന്നു. പക്ഷെ അധികം വൈകാതെ മോദി ഗംഗ സന്ദര്‍ശിച്ചു. യോഗി നിര്‍ദേശിച്ചതുപോലെ മുങ്ങിക്കുളിക്കുകയും ചെയ്തു. ഗംഗയുടെ വിശുദ്ധി കണ്ട് മോദിയ്‌ക്കും അക്കാര്യം ബോധ്യമായി.
അതുകൊണ്ടാണ് ഈ മഹാകുംഭമേള സമയത്ത് ഗംഗ ശുദ്ധമല്ലെന്നും കുളിച്ചാല്‍ രോഗം വരുമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയത്. ഇതിന് ഗംഗയില്‍ സ്വയം മുങ്ങിക്കുളിച്ചാണ് യോഗി മറുപടി നല്‍കിയത്. ഗംഗയുടെ ശുദ്ധിയില്‍ യോഗിക്ക് അത്രയ്‌ക്ക് ഉറപ്പുണ്ട്. മാത്രമല്ല, യോഗി ഒരു കാര്യം അഖിലേഷ് യാദവിനെ ഓര്‍മ്മിപ്പിച്ചു. ഗംഗ അത്രയ്‌ക്ക് പരിശുദ്ധയല്ലായിരുന്നു. 2017ന് മുന്‍പ്. അക്കാലത്ത് യുപി ഭരിച്ചിരുന്നത് സമാജ് വാദി പാര്‍ട്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: