Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ചു, രാജ്ഭവനില്‍ പ്രഭാത നടത്തത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ഗവര്‍ണര്‍

നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്

Published by

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യക്കൊപ്പം രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സന്ദര്‍ശിച്ചു.രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിട്ടോളം നീണ്ടു.

പരസ്പരം ഉപഹാരങ്ങളും കൈമാറി.

രാജ്ഭവനില്‍ നടക്കാന്‍ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവര്‍ണര്‍, രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഗവര്‍ണര്‍ രാജന്ദ്രേ വിശ്വനാഥ് ആര്‍ലേക്കര്‍ നിയമസഭയിലെത്തിയിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക