India

സന്യാസിമാരെ പറ്റിച്ച് റീൽ എടുക്കാൻ മുസ്ലീം ഷെയ്ഖിന്റെ വേഷത്തിൽ കുംഭമേളയ്‌ക്കെത്തി ; അനാവശ്യ കമന്റുകൾ പറഞ്ഞ യൂട്യുബറെ വളഞ്ഞിട്ട് അടിച്ചു

Published by

പ്രയാഗ് രാജ് :മഹാകുംഭമേളയ്‌ക്കിടെ സന്യാസിമാരെ കബളിപ്പിച്ച് റീൽ എടുക്കാനായി മുസ്ലീം ഷെയ്ഖിന്റെ വേഷത്തിലെത്തിയ യുവാവിന് മർദ്ദനം . രാജസ്ഥാനിൽ നിന്നുള്ള യൂട്യൂബർക്കാണ് മർദ്ദനമേറ്റത് . രണ്ട് കൂട്ടാളികളുമായി ചേർന്നാണ് യുവാവ് മഹാകുംഭമേളയ്‌ക്കെത്തിയത് . സന്യാസിമാർക്ക് മുന്നിൽ തമാശ കാട്ടാനായി ഷെയ്ഖിന്റെ വേഷം അണിഞ്ഞാണ് യുവാവ് എത്തിയത് . ഷെയ്ഖ് പ്രേമാനന്ദ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

ധ്യാനത്തിലും മറ്റുമിരുന്ന സന്യാസിമാർക്കരികിലേയ്‌ക്ക് അനുവാദം വാങ്ങാതെ ചെല്ലുകയും , അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുകയും , കമന്റുകൾ പറയുകയും ചെയ്തതോടെയാണ് കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരും, ഭക്തരും ചേർന്ന് യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ചത് .
സംഭവത്തിനുശേഷം, റീൽ ഉണ്ടാക്കാനാണ് താൻ വന്നതെന്നും, തമാശയ്‌ക്കാണ് താൻ ഇതൊക്കെ ചെയ്തതെന്നും എന്നാൽ തന്റെ കമന്റുകൾ തനിക്ക് തന്നെ തിരിച്ചടിച്ചുവെന്നും യുവാവ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by