Kerala

ഫോറന്‍സിക് വിദഗ്‌ദ്ധരെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്

Published by

ന്യൂദല്‍ഹി : സാക്ഷികളായ ഫോറന്‍സിക് വിദഗ്‌ദ്ധരെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്.

സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വിസ്തരിക്കണമെന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം.

തന്നെ സംബന്ധിച്ചെടുത്തോളം കേസില്‍ നിര്‍ണായകമാണ് ഈ സാക്ഷികള്‍. ഇവരെ വിസ്തരിക്കുന്ന സമയത്ത് ജയിലില്‍ ആയിരുന്നതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്ന് പള്‍സര്‍ സുനി പറയുന്നു. ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് പള്‍സര്‍ സുനിക്ക് വേണ്ടി ഹര്‍ജി നല്‍കിയത്.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by