Kerala

മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച അധ്യാപകന് നേരെ കൊലവിളി നടത്തി പ്ലസ്‌വണ്‍ വിദ്യാര്‍ഥി

മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരാന്‍ അനുവാദമില്ല

Published by

പാലക്കാട്:മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകന് നേരെ കൊലവിളി നടത്തി പ്ലസ്‌വണ്‍ വിദ്യാര്‍ഥി. പാലക്കാട് ആനക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയാണ് വിദ്യാര്‍ഥി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണുമായെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവയ്‌ക്കുകയായിരുന്നു.

പിന്നാലെ ഓഫീസിലെത്തിയ വിദ്യാര്‍ഥി ഫോണ്‍ തിരികെ ആവശ്യപ്പെട്ടു. ആവശ്യം പ്രിന്‍സിപ്പല്‍ നിരാകരിച്ചതോടെ സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ നിങ്ങളെ കൊല്ലുമെന്ന് വിദ്യാര്‍ഥി ഭീഷണി മുഴക്കി.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by