മലപ്പുറം:പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. തിരൂര്‍ വെട്ടം സ്വദേശിയായ നിഖില്‍ ആണ് പിടിയിലായത്.
പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് യുവാവിനെതിരെ തിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയെ ഇയാള്‍ പല തവണയാണ് പീഡിപ്പിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക