പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആത്മീയ പരിപാടികളിലൊന്നായ മഹാകുംഭമേള യുപിയിലെ പ്രയാഗ്‌രാജിൽ പുരോഗമിക്കുകയാണ്. കാവി വസ്ത്രം ധരിച്ചെത്തിയ സന്യാസിമാരും ബാബമാരും വിശുദ്ധ ത്രിവേണി സംഗമത്തിൽ ആത്മീയ ശുദ്ധീകരണം തേടുകയാണ്.
അതേസമയം, മഹാ കുംഭമേളയ്‌ക്കിടെ പ്രയാഗ് രാജിൽ നിന്ന് ഒരു അപ്രതീക്ഷിത മുഖം ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ മുഖം ഒരു മതനേതാവിന്റെയോ ആത്മീയ ആചാര്യന്റെയോ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടേതോ അല്ല, മറിച്ച് ഇൻഡോറിൽ നിന്നുള്ള ഒരു മാല വിൽപ്പനക്കാരിയുടേതാണ്. ഇവരുടെ അതിശയിപ്പിക്കുന്ന സൗന്ദര്യമാണ് സോഷ്യൽ മീഡിയയിലെ കണ്ണിലുടക്കിയത്.
ഇപ്പോഴിതാ മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്ന ഈ നക്ഷത്രക്കണ്ണുള്ള സുന്ദരിയെ തേടി ബോളിവുഡിൽ നിന്ന് ഓഫർ എത്തിയിരിക്കുന്നു.
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയാണ് തന്റെ സിനിമയിലേയ്‌ക്ക് പെൺകുട്ടിയെ ക്ഷണിച്ചിരിക്കുന്നത്. ‘ഡയറി ഓഫ് മണിപ്പൂർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്, അതിൽ നായികയാക്കാനാണ് സനോജ് പെൺകുട്ടിയെ വിളിച്ചിരിക്കുന്നത്. ഇതിനായി മൊണാലിസ ലുക്ക് ടെസ്റ്റും നടത്തിയിട്ടുണ്ട്. വൈറലായ യുവതിയെ മേക്ക് ഓവർ നടത്തിയ വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതിന് പുറമെ അഭിനയ പരിശീലനവും നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: