അടിയന്തരാവസ്ഥാനാളുകളിലെ ഇന്ദിരാഗാന്ധിയുടെ ജീവിതം അവതരിപ്പിക്കുന്ന കങ്കണ റണാവത്തിന്റെ എമര്‍ജന്‍സി എന്ന സിനിമ നാല് ദിവസം പിന്നിടുമ്പോള്‍ ആകെ നേടിയത് 11.28 കോടി രൂപ.
എമര്‍ജന്‍സിക്കെതിരെ ശക്തമായ നാലാം ദിവസം 93 ലക്ഷം രൂപയാണ് നേടിയത്. ഉദ്ഘാടന ദിവസം 2.5 കോടിയായിരുന്നു കളക്ഷന്‍. ശക്തമായ ഡീഗ്രേഡിംഗ് സമൂഹമാധ്യമങ്ങളില്‍ ഈ സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയിരുന്നു. അതിപ്പോഴും ശക്തമായി തുടരുകയാണ്. 60 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.
അതേ സമയം ഇന്ദിരാഗാന്ധിയുടെ വികാരങ്ങള്‍ അതേ രീതിയില്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ അനുകരിച്ചു എന്നതില്‍ കങ്കണ റണാവത്തിന് ധാരാളം അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. ശക്തമായ വികാരവിക്ഷോഭമുള്ള കഥാസന്ദര്‍ഭങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ശരീരഭാഷ അതേ പോലെ ആവാഹിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമയില്‍ നടിയെന്ന നിലയില്‍ കങ്കണാ റണാവത്തിന്റെ വിജയം. സിനിമ പഞ്ചാബിലും ചില വിദേശരാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ്. അതേ സമയം പഞ്ചാബിലെ മൊഹാലിയില്‍ ചിത്രം റിലീസ് ചെയ്യാന്‍ നോക്കിയെങ്കിലും പ്രതിഷേധം കാരണം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: