Kerala

നവവധു ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം നടക്കുകയാണെന്ന് പൊലീസ്

ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ജീവനൊടുക്കിയത്.

Published by

കൊല്ലം: നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കടയ്‌ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതി (19)യെയാണ് ഞായറാഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഭര്‍തൃവീട്ടില്‍ വച്ചാണ് യുവതി ജീവനൊടുക്കിയത്.

രണ്ടു മാസം മുമ്പായിരുന്നു ശ്രുതിയുടെ വിവാഹം. കടയ്‌ക്കല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by