വാഷിംഗ്ടണ്‍: അമേരിക്കയില്‍ എന്‍ജിഒകളുടെ സുവര്‍ണ്ണകാലം അവസാനിച്ചു. മനുഷ്യന്റെ ലിംഗവിഭജനം ഇത്രത്തോളം സങ്കീര്‍ണ്ണമാക്കിയത് എന്‍ജിഒകളാണ്. ഇനി മനുഷ്യകുലത്തിന് രണ്ട് ലിംഗവിഭജനം മതി. അത് ആണും പെണ്ണും മാത്രം എന്നതാണ് പുതുതായി യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നിരവധി ലിംഗവിഭജനങ്ങള്‍ അമേരിക്കയില്‍ ഇല്ലാതാക്കുമെന്നും ട്രംപ് പറയുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേകം ബാത്ത് റൂം വേണമെന്നതുപോലുള്ള ആവശ്യങ്ങള്‍ മാറ്റിവെച്ച് രാജ്യത്തിന്റെ അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
മനുഷ്യവംശത്തെ ലിംഗവിഭജനത്തില്‍ ആണ്, പെണ്ണ് എന്ന വേര്‍തിരിവ് മാത്രം മതിയെന്ന ട്രംപിന്റെ ഉത്തരവ് പങ്കുവെച്ച് ജെ.ഡി.വാന്‍സ്:
🚨BREAKING: Trump announces that it will be the official policy of the United States government that there are only two genders: male and female.
Do you agree that there are only 2 genders?
YES or NO? pic.twitter.com/pHEk489LmJ
— JD Vance News (@JDVanceNewsX) January 19, 2025
ഇക്കാര്യം ഒരു എക്സിക്യൂട്ടീവ് ഉത്തരവായി ഇറക്കാന്‍ പോവുകയാണ്. ഇത് ആഭ്യന്തരമന്ത്രാലയം നടപ്പിലാക്കും. അതനുസരിച്ച് പാസ്പോര്‍ട്ടും വിസയും ഉള്‍പ്പെടെ എല്ലാ രേഖകളിലും ഈ രണ്ട് ലിംഗവിഭജനം മാത്രമേ പാടുള്ളൂ.ഇനി പാസ്പോര്‍ട്ടിലും വിസയിലും എല്ലാം ജെന്‍ഡന്‍ ചോദിക്കുന്നിടത്ത് ഏതെങ്കിലും ഒന്നേ എഴുതേണ്ടി വരുള്ളൂ- ആണ് അല്ലെങ്കില്‍ പെണ്ണ്. അതല്ലാതെ നോണ്‍ ബൈനറി, ട്രാന്‍സ് ജെന്‍ഡര്‍, സിസ് ജെന്‍ഡര്‍, അജെന്‍ഡര്‍, ജെന്‍ഡര്‍ഫ്ലൂയിഡ്.ജെന്‍ഡര്‍ ക്വീര്‍, ഇന്‍റര്‍സെക്സ് എന്നിങ്ങനെ നൂറായിരം വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം റദ്ദാക്കാനാണ് ട്രംപിന്റെ തീരുമാനം.
ഓരോ ഉപലിംഗവിഭജനത്തിന്റെ പേരിലും നിരവധി എൻജിഒകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ലോകമെങ്ങും ഇത്തരം എൻജിഒ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. മനുഷ്യന്റെ ലൈംഗികതയുടെ പേരില്‍ ലോകമെങ്ങും പ്രവര്‍ത്തിക്കുന്നത്. ഡമോക്രാറ്റുകള്‍ ഭരിയ്‌ക്കുമ്പോള്‍ അത് എന്‍ജിഒകളുടെ സുവര്‍ണ്ണകാലമായിരുന്നു. ഇനി എന്‍ജിഒകളെ മൂക്കുകയറിടുന്ന ഭരണമാണ് ട്രംപ് കൊണ്ടുവരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: