India

എഎപി സ്ഥാനാർത്ഥികളിൽ 60 ശതമാനവും ക്രിമിനൽ പശ്ചാത്തലമുള്ളവർ – ബിജെപി

ആം ആദ്മി പാർട്ടി വാദം പൊളിയുന്നു

Published by

ന്യൂദെൽഹി:ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവരിൽ ആം ആദ്മി പാർട്ടി മുമ്പിലാണെന്ന് ബിജെപി വക്താവ് ഷഹ്സാദ് പൂനാവാല പറഞ്ഞു. തിരഞ്ഞെടുപ്പിൽ ക്രിമനൽ വൽക്കരണത്തിനെതിരെ വലിയ പ്രചരണം നടത്തിയ ആം ആദ്മി പാർട്ടിയുടെ 60 ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. തൊട്ട് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രധാന നിയമനിർമ്മാണം നടത്താനും കർക്കശമായ സമീപന സ്വീകരിക്കാനും ക്രിമിനലുകളായ രാഷ്‌ട്രീയക്കാർക്ക് കഴിയില്ലെന്നും അതുകൊണ്ട് അത്തരം ആളുകളെ തങ്ങൾ സ്ഥാനാർത്ഥികളാക്കില്ലെന്നും ആം ആദ്മി പാർട്ടി മുമ്പ് പ്രചരണം നടത്താറുണ്ടായിരുന്നു. എന്നാൽ അവരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ 60 ശതമാനത്തിലധികമാണ് ഇത്തരത്തിലുള്ളവരെന്ന് വ്യക്തമാകുന്നു. അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by