India

ദേഹമാകെ ഭസ്മം പൂശിയ, നാഗസാധു ആരാണ്? കാണുമ്പോള്‍ ഭയമുണ്ടെന്ന് ജേണലിസ്റ്റ്; ഉള്ളിലേക്ക് മാത്രം ഉറ്റുനോക്കുന്ന നാഗസാധുക്കളെ ഭയക്കേണ്ടെന്ന് സദ്ഗുരു

ദേഹം മുഴുവന്‍ ഭസ്മം പൂശിയ, ജഡകെട്ടിയെ മുടിയുമായി വരുന്ന നാഗസാധുക്കളെ കാണുമ്പോള്‍ ഭയമുണ്ടെന്ന് ജേണലിസ്റ്റ്. എന്നാല്‍ നാഗസാധുക്കളെ ഭയപ്പെടേണ്ടതില്ലെന്ന് സദ് ഗുരുവിന്‍റെ മറുപടി.

Published by

പ്രയാഗ് രാജ് : ദേഹം മുഴുവന്‍ ഭസ്മം പൂശിയ, ജഡകെട്ടിയെ മുടിയുമായി വരുന്ന നാഗസാധുക്കളെ കാണുമ്പോള്‍ ഭയമുണ്ടെന്ന് ജേണലിസ്റ്റ്. എന്നാല്‍ നാഗസാധുക്കളെ ഭയപ്പെടേണ്ടതില്ലെന്ന് സദ് ഗുരുവിന്റെ മറുപടി. “അവര്‍ ആരെയും ഉപദ്രവിക്കുന്നവരല്ല, അവര്‍ ആഴത്തില്‍ ഉള്ളിലേക്ക് മാത്രം നോക്കുന്നവരാണ്. പ്രൊഫൗണ്ട്നെസ്സ് ഓഫ് എക്സ്പീരിയന്‍സ് (Prfoundness of Experience)- അതിലാണ് നാഗസാധുക്കളുടെ ശ്രദ്ധ. ഗഹനമായ ആത്മീയഅനുഭവത്തിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. അവര്‍ക്ക് ബാഹ്യലോകത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല..”- സദ്ഗുരു പറയുന്നു.

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ എത്തിയ സദ്ഗുരു ജഗ്ഗിവാസുദേവ് ഒരു ജേണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

നാഗസാധുക്കള്‍ ആയിരങ്ങളായി കൂട്ടത്തോടെ കുംഭമേളയ്‌ക്ക് എത്തുന്നവരാണ്. പക്ഷെ നിത്യജീവിതത്തില്‍ ഒരു നാഗസാധുവിനെപ്പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല. ഇവര്‍ എവിടെയാണ് ജീവിക്കുന്നത്? ഹിമാലയത്തിലെ ഗുഹകളിലാണോ? – ഇതായിരുന്നു ജേണലിസ്റ്റിന്റെ സംശയം. താന്‍ ജീവിതത്തില്‍ നിറയെ നാഗസാധുക്കളെ കണ്ടിട്ടുണ്ടെന്നായിരുന്നു സദ് ഗുരുവിന്റെ മറുപടി. ഗഹനമായ ആത്മീയാനുഭവത്തിലേക്ക് നാഗസാധുക്കള്‍ അനുനിമിഷം നോക്കിക്കൊണ്ടേയിരിക്കുന്നവരാണ്. തൊലിപ്പുറമേയുള്ള അനുഭവത്തില്‍ നാഗസാധുക്കള്‍ വിശ്വസിക്കുന്നില്ല. ഈ ഉറ്റുനോക്കലാണ് അവരെ പിന്നീട് മുക്തിയിലേക്ക് നയിക്കുന്നതെന്നും സദ്ഗുരു പറ‍ഞ്ഞു.

എന്നാല്‍ പാശ്ചാത്യലോകം ഇതിന് കടകവിരുദ്ധമാണ്. അവിടെ കര്‍മ്മങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം കൊടുക്കുന്നത്. ഇംപാക്ട്ഫുള്‍നെസ്റ്റ് ഓഫ് ആക്ഷന്‍സ് (Impactfulness of actions) – അതാണ് പാശ്ചാത്യര്‍ക്ക് പ്രധാനം. ആ കര്‍മ്മത്തിന്റെ അനന്തരഫലമാണ് അവര്‍ നോക്കുന്നത്. എന്നാല്‍ നാഗസാധുക്കള്‍ ബാഹ്യമായ കര്‍മ്മങ്ങളില്‍ വിശ്വസിക്കുന്നേയില്ല. അവര്‍ ആന്തരികമായ ആത്മീയലോകത്തിന്റെ നിഗൂഢതകളിലേക്ക് മാത്രം ഉറ്റുനോക്കുന്നവരാണ്. അതിലൂടെ അവര്‍ മോക്ഷം നേടുന്നു – സദ് ഗുരു പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക