Marukara

ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങുകൾ ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിൽ, വേദി മാറ്റിയത് അതിശൈത്യം മൂലം

Published by

വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. ഭാരത സമയം രാത്രി 10.30നാണ് സ്ഥാനാരോഹണം. യുഎയില്‍ അതിശൈത്യമായതിനാല്‍ ഇത്തവണ ക്യാപിറ്റോള്‍ മന്ദിരത്തിനകത്തുവച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളാണ് വേദി. സ്ഥാനാരോഹണത്തിനു ശേഷമുള്ള പരേഡും ക്യാപ്പിറ്റോള്‍ വണ്‍ അറീനയിലാണ് നടക്കുക.

തിങ്കളാഴ്ച വാഷിങ്ടണില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാകുമെന്നാണ് പ്രവചിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഈ അസാധാരണ നീക്കം. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് 1985ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞയും ഇത്തരത്തില്‍ അതിശൈത്യം കാരണം കെട്ടിടത്തിനുള്ളില്‍ വച്ചാണ് നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by