Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതത്തിന്റെ കരുത്ത് യശസ്വിയായ ഏകാത്മകത; ഹിന്ദുജീവിത രീതിയാണ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏക ഉപായം : ഡോ. മോഹന്‍ ഭാഗവത്

Janmabhumi Online by Janmabhumi Online
Jan 20, 2025, 11:11 am IST
in Kerala, Parivar
വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയ അങ്കണത്തില്‍ ദക്ഷിണ കേരള പ്രാന്ത വിദ്യാര്‍ത്ഥി കാര്യകര്‍തൃ സാംഘിക്കില്‍ 
സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സംസാരിക്കുന്നു. കേരള ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ദക്ഷിണ ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍, പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ സമീപം

വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയ അങ്കണത്തില്‍ ദക്ഷിണ കേരള പ്രാന്ത വിദ്യാര്‍ത്ഥി കാര്യകര്‍തൃ സാംഘിക്കില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സംസാരിക്കുന്നു. കേരള ദക്ഷിണ പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, ദക്ഷിണ ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍, പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിന്റെ കരുത്തെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്തിന് പരമമായ ശാന്തിനല്കുന്ന ഹിന്ദുജീവിത രീതിയാണ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏക ഉപായം. വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത വിദ്യാര്‍ത്ഥി കാര്യകര്‍ത്താ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സമ്പൂര്‍ണ ഹിന്ദുസമാജത്തെ സംഘടിപ്പിച്ച്, ധര്‍മസംരക്ഷണത്തിലൂടെ ലോകത്തിന് സഫലവും സുഫലവുമായ പരിഹാരം നല്കുകയാണ് സംഘം ചെയ്യുന്നത്. അവതാരങ്ങള്‍ വന്നത് കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കില്ല. അവനവനെ രക്ഷിക്കാത്തവരെ ദൈവവും രക്ഷിക്കാനുണ്ടാവില്ല എന്ന് പറയാറുണ്ട്. നമ്മള്‍ ഭാരതത്തിന്റെ പുത്രരാണ്. കോടിക്കണക്കിന് മക്കളുണ്ടായിട്ടും അമ്മ അബലയാകുന്നെങ്കില്‍ പിന്നെ നമ്മുടെ കടമയെന്താണ്? ഈ കടമ നിര്‍വഹിക്കാന്‍ ശക്തി വേണം, ശക്തി ഫലവത്താകാന്‍ ശീലവും ജ്ഞാനവും വേണം. ഉറച്ച വീരവ്രതവും ഏത് പരിതസ്ഥിതിയിലും ഇളകാത്ത ലക്ഷ്യബോധവും വേണം. ഇത്തരം മനുഷ്യ നിര്‍മാണം മാത്രമാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തുണ്ടായ എല്ലാ ആശയങ്ങളും സുഖമാണ് വാഗ്ദാനം ചെയ്തത്. ഭൗതികവാദവും ജഡവാദവും സമ്പ്രദായങ്ങളുമെല്ലാം സുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. വിജ്ഞാനം സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ സന്തോഷം ലഭിച്ചില്ല. ഭാരതത്തിലും സമരങ്ങള്‍ നടക്കുന്നു. കര്‍ഷകരും ഉപഭോക്താക്കളും തൊഴിലാളികളും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളുമൊക്കെ സമരം ചെയ്യുന്നു. യുദ്ധവും പരിസ്ഥിതി നാശവും നടക്കുന്നു. പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാമുള്ള പരിഹാരം ഭാരതത്തിലുണ്ട്.

വേര് മറന്ന് ഫലം തേടിപ്പോയതാണ് പടിഞ്ഞാറിന്റെ പരാജയമെന്ന് അവിടെ നിന്നെത്തിയ ഒരു ന്യൂറോളജിസ്റ്റ് പറഞ്ഞിട്ടുണ്ട്. നമ്മള്‍ വേരിനെ പരിപാലിച്ചു. എന്നാല്‍ ഫലം കാംക്ഷിച്ചില്ല. നമുക്കിത് രണ്ടും വേണം. എല്ലാവരെയും ഒത്തൊരുമയോടെ ചേര്‍ത്ത് പിടിക്കുന്നതാണ് ഭാരതീയ ദര്‍ശനം. സമാജത്തെയും വ്യക്തിയെയും സൃഷ്ടിയെയും സംയോജിപ്പിച്ച് പരമേഷ്ടിയിലേക്കുള്ള യാത്രയാണത്. മനസ്, ബുദ്ധി, ശരീരം എന്നിവയെ സമന്വയിപ്പിച്ച് ആത്മമോക്ഷത്തിലേക്കുള്ള പാതയാണത്. ഇവ മൂന്നും സമന്വയിപ്പിച്ച് ഒരുപോലെ കൊണ്ടുപോകുന്ന പ്രവര്‍ത്തനമാണ് ഭാരതത്തില്‍ നടക്കുന്നത്. ഈ കാഴ്ചപ്പാടുള്ള സമൂഹം ഉണരണമെന്നും സര്‍സംഘചാലക് പറഞ്ഞു.

ഭാരതം സബലരാഷ്‌ട്രമാകുന്നത് ഈ ലോകത്തിന് വേണ്ടിയാണ്. വിവിധങ്ങളായവയെ ചേര്‍ത്തു പിടിക്കുന്ന സാംസ്‌കാരിക ഏകതയാണ് നമ്മുടെ സവിശേഷത. കാശിയില്‍ നിന്നുള്ള ഗംഗാജലം രാമേശ്വരത്ത് സമര്‍പ്പിക്കുന്നവരുടെ നാടാണിത്. കാലടിയില്‍ ജനിച്ച ശങ്കരന്‍ രാജ്യത്തിന്റെ നാല് അതിരുകളിലും മഠങ്ങള്‍ സ്ഥാപിച്ച് പ്രഖ്യാപിച്ചത് ഈ ഏകാത്മതയാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയ രാജന്‍, ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍സംഘചാലകിന്റെ പ്രഭാഷണം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ തര്‍ജ്ജമ ചെയ്തു. പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു സ്വാഗതം പറഞ്ഞു.

ഇന്ന് ആമേടയില്‍ ചേരുന്ന സംഘടനാ കാര്യക്രമങ്ങളില്‍ പങ്കെടുത്തതിന് ശേഷം നാളെ രാവിലെ സര്‍സംഘചാലക് മടങ്ങും.

Tags: RSSDR. Mohan bhagavathRSS Sarsanghachalak
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

India

ശതാബ് ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

India

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies