മുംബൈ: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ പ്രായോഗികതയ്‌ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു ഇലക്ട്രിക് കാറായ ഇവി 6 അവതരിപ്പിച്ച് കിയ ഇന്ത്യ. കാറും സ്പോര്‍ട്സ് യുട്ടിലിറ്റി വെഹിക്കിളും ചേര്‍ന്ന ഒരു ക്രോസോവര്‍ എസ് യു വി ആണ് ഇവി6. ഒരൊറ്റ ചാർജിൽ 561 കിലോമീറ്റർ വരെ ശേഷി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇവി6 ന്റെ പ്രത്യേകത. അതായത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ .ഓടാനാകും.
സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഈ ഇലക്ട്രിക് കാറില്‍ ഡ്രൈവർ അസിസ്റ്റ൯സ് ഉള്‍പ്പെടെ 27 നൂതന സവിശേഷതകള്‍ അവതരിപ്പിച്ചിരിക്കുന്നു. വാഹനം കൂട്ടിയിടിക്കാനുള്ള എല്ലാ പഴുതുകളും അടയ്‌ക്കുന്ന കാറാണിത്. വളവ് തിരിയുമ്പോഴുള്ള കൂട്ടിയിടിയെ തടയുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ് (എഫ്.സി.എ), ജംഗ്ഷ൯ ക്രോസിംഗിൽ സൂക്ഷ്മത ഉറപ്പാക്കുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്.സി.എ), ലെയ്൯ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, സൈഡ് സുരക്ഷ നൽകുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്.സി.എ), ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് (എഫ്.സി.എ)-ഇവാസിവ് സ്റ്റിയറിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് (എൽഎഫ്എ) എന്നിവ ഈ അധിക സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ മൊബൈല്‍ കണക്ടിവിറ്റി, ഡ്യുവല്‍ സ്ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്‍റ് , നല്ല സ്പേസുള്ള ക്യാബിന്‍, 24 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ റീചാർജ് സാധ്യമാക്കുന്ന 225 കിലോവാട്ട് ഡിസി ചാർജർ എന്നിവ പ്രത്യേകതയാണ്. മൂന്നര സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ സാധിക്കും. ബൂട്ട് സ്പേസ് 520 ലിറ്ററാണ്. ഇലക്ട്രോണിക്ക് സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന സസ്പെന്‍ഷന്‍ സംവിധാനമാണുള്ളത്. അതിനാല്‍ ഏത് കുഴികളുള്ള റോഡുകളിലും സുഗമയാത്ര പ്രതീക്ഷിക്കാം. പനോരമിക് കാഴ്ച നല്‍കുന്ന സ്ക്രീന്‍ ആയതിനാല്‍ ചുറ്റും കാണാവുന്നതിനാല്‍ പാര്‍ക്ക് ചെയ്യുക സുഗമമാണ്.
വില ആരംഭിയ്‌ക്കുന്നത് 60.97 ലക്ഷത്തില്‍ നിന്നാണ്. 65.97 ലക്ഷം രൂപയാണ് ഹൈ എൻഡ് മോഡലിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: