India

സെയ്ഫ് അലിഖാനെ കുത്തിയ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേര് വിജയ് ദാസ്; പ്രൊഫഷണല്‍ കില്ലറോ?

സെയ്ഫ് അലിഖാനെ കുത്തിയ ബംഗ്ലാദേശി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേര് വിജയ് ദാസ്. ഈ പേരില്‍ ഇദ്ദേഹം ഏകദേശം അഞ്ചാറ് മാസത്തോളം മുംബൈയില്‍ തങ്ങിയിരുന്നതായും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെഡം വെളിപ്പെടുത്തി.

Published by

മുംബൈ: സെയ്ഫ് അലിഖാനെ കുത്തിയ ബംഗ്ലാദേശി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പേര് വിജയ് ദാസ്. ഈ പേരില്‍ ഇദ്ദേഹം ഏകദേശം അഞ്ചാറ് മാസത്തോളം മുംബൈയില്‍ തങ്ങിയിരുന്നതായും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെഡം വെളിപ്പെടുത്തി.

“ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ശേഷമാണ് വ്യാജരേഖകള്‍ ഉണ്ടാക്കി വിജയ് ദാസ് എന്ന ഹിന്ദു പേര് ഉണ്ടാക്കിയത്. മുംബൈയില്‍ ഏതാനും ദിവസങ്ങളേ താമസിച്ചുള്ളൂ. പിന്നീട് മുംബൈയ്‌ക്കടുത്തുള്ള പ്രാന്തപ്രദേശങ്ങളിലാണ് താമസിച്ചത്. മുംബൈയിലെ വര്‍ളിയില്‍ കൂട്ടുകാരുമൊത്ത് വാടകവീട്ടില്‍ താമസിച്ചിരുന്നു”- മുംബൈ സോണ്‍ 9 ഡിസിപി പറയുന്നു.

താനെ ജില്ലയിലെ ഗൊഡ് ബന്ദാര്‍ റോഡിലുള്ള ഹിരാനന്ദാനി എസ്റ്റേറ്റില്‍ വെച്ചാണ് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് 30 വയസ്സാണ് പ്രായം.

മുംബൈയില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ഹിന്ദു പേരില്‍ ജോലിക്കാരന്‍

മുംബൈയില്‍ ഒരു ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ വിജയ് ദാസ് എന്ന ഹിന്ദു പേരില്‍ ജോലി ചെയ്യുകയായിരുന്നു പ്രതിയായ ബംഗ്ലാദേശി യുവാവ് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ്. എന്തിനാണ് മുസ്ലിം പേര് മറച്ചുവെച്ച് ഇയാള്‍ ഇന്ത്യയില്‍ എത്തിയ ശേഷം കള്ളരേഖകള്‍ ഉണ്ടാക്കി ഹിന്ദു പേര് എടുത്തത് എന്ന ചോദ്യം ബാക്കിയാണ്.

നട്ടെല്ലിനടുത്ത് നിന്നും കണ്ടെടുത്തത് രണ്ടര ഇഞ്ച് ബ്ലേഡ്

ജനവരി 16ന് പുലര്‍ച്ചെ 2.30നാണ് സെയ്ഫ് അലിഖാന് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ ബില്‍ഡിംഗില്‍ വെച്ച് കുത്തേറ്റത്. നടന്‍ സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിഞ്ഞിട്ടല്ല മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ആ വീട്ടില്‍ മോഷണത്തിനായി കടന്നത്. അന്നേരം 12 നിലകളുള്ള സെയ്ഫിന്റെ വീട്ടില്‍ ഭാര്യ കരീന കപൂര്‍, എട്ട് വയസ്സായ മകന്‍ തൈമൂര്‍, നാല് വയസ്സായ ജെഹ് എന്നിവര്‍ ഉണ്ടായിരുന്നു. വേലക്കാരികളായ മലയാളി ഏല്യാമ്മ ഫിലിപ്പിനും മറ്റൊരു ജോലിക്കാരിക്കും പരിക്കേറ്റു. സെയ്ഫ് അലിഖാന്റെ നട്ടെല്ലിനടുത്ത് നിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയ്‌ക്ക് ശേഷമാണ് പുറത്തെടുത്തത്.

മുംബൈ പൊലീസ് 30 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. പ്രതി സെയ്ഫ് അലിഖാന്റെ വീട്ടിലെ കോണിപ്പടികള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു.

മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ഒരു പ്രൊഫഷണല്‍ കില്ലര്‍ ആണോ?

സെയ്ഫ് അലിഖാനെപ്പോലെ ഇത്രയും ആരോഗ്യമുള്ള ഒരാളെ എങ്ങിനെ കുത്തിവീഴ്‌ത്തന്‍ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് സാധിച്ചു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. സെയ്ഫ് അലിഖാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഷെഹ്സാദ് മെലിഞ്ഞ ഒരാളാണ്. സെയ്ഫിനെപ്പോലെ ആരോഗ്യവാനായ ഒരാളെ കുത്തിവീഴ്‌ത്തണമെങ്കില്‍ അത്രയ്‌ക്ക് നിര്‍ഭയനായ ഒരു അക്രമിയാണ് ഷെഹ്സാദ്. കത്തി ഉപയോഗിക്കുന്നതില്‍ ഇയാള്‍ക്ക് പ്രൊഫഷണലായ പരിശീലനം ലഭിച്ചിരിക്കണം. ബംഗ്ലാദേശില്‍ മതമൗലികവാദ കേന്ദ്രങ്ങളില്‍ ഇത്തരം പരിശീലനം നടക്കുന്നുണ്ട്. ഒരു പക്ഷെ ഇയാള്‍ ഒരു പ്രൊഫഷണല്‍ കില്ലര്‍ ആണോ എന്നാണ് അറിയേണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക