India

“വിദേശങ്ങളില്‍ ഒരു മതവും ഒരു പ്രവാചകനുമേയുള്ളൂ, സനാതനധര്‍മ്മം സാഗരം പോലെയാണ്, അനേക ചിന്താധാരകളുടെ നദികള്‍ ഒഴുകിയെത്തുന്ന സാഗരം”: ശ്രീ എം

"വിദേശരാജ്യങ്ങളില്‍ ഒരു മതവും അതിന് ഒരു വിശുദ്ധപുസ്തവും ഒരു പ്രവാചകനുമേയുള്ളൂ എങ്കില്‍ ഭാരതത്തിലെ സനാതനധര്‍മ്മം അനേക ചിന്താധാരകളുടെ നദികള്‍ ഒഴുകിയെത്തുന്ന ഒരു സാഗരമാണ്",- പ്രമുഖ സന്യാസിശ്രേഷ്ഠന്‍ സന്യാസിയായ ശ്രീ എം പറയുന്നു.

Published by

ന്യൂദല്‍ഹി: “വിദേശരാജ്യങ്ങളില്‍ ഒരു മതവും അതിന് ഒരു വിശുദ്ധപുസ്തവും ഒരു പ്രവാചകനുമേയുള്ളൂ എങ്കില്‍ ഭാരതത്തിലെ സനാതനധര്‍മ്മം അനേക ചിന്താധാരകളുടെ നദികള്‍ ഒഴുകിയെത്തുന്ന ഒരു സാഗരമാണ്”,- പ്രമുഖ സന്യാസിശ്രേഷ്ഠന്‍ സന്യാസിയായ ശ്രീ എം പറയുന്നു. കുംഭമേളയ്‌ക്കെത്തിയ അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലോകത്ത് ഒരിടത്തും കുംഭമേള പോലെ മതത്തിന്റെ പേരില്‍ ഇത്രയും ആളുകള്‍ ഒന്നു ചേരുന്ന സംഭവം ഇല്ല. അതുകൊണ്ടാണ് ഇവിടെയെത്തുന്ന വിദേശികളെ സംബന്ധിച്ച് ഇത്രയും അത്ഭുതം. താന്‍ ആറ് കുംഭമേളകള്‍ കണ്ടിട്ടുണ്ടെന്നും ഇനി അടുത്ത മഹാകുംഭമേള 144 വര്‍ഷത്തിന് ശേഷമേ വരൂ എന്നതിനാല്‍ പ്രയാഗ് രാജിലെ ഈ കുംഭമേള ഏറെ പ്രാധാന്യമുള്ളതാണെന്നും ശ്രീ എം പറയുന്നു.

“കുംഭമേള എന്ന ആശയം വളരെ പഴയതാണ്. ഹര്‍ഷ് വര്‍ധന്റെ കാലത്തേ ഒരു കുംഭമേള പ്രയാഗ് രാജില്‍ നടന്നിരുന്നു. അന്ന് ബുദ്ധമതക്കാരായിരുന്നു അത് സംഘടിപ്പിച്ചത്. ആദി ശങ്കരാചാര്യരാണ് കുംഭമേള ഭംഗിയായി ആദ്യമായി സംഘടിപ്പിച്ചത്. കുംഭമേള സംഘടിപ്പിക്കുക വഴി ഒരു പാട് സാധുക്കളും പല സമ്പ്രദായങ്ങളിലുള്ള ആളുകളും ഇതിനകത്തേക്ക് വന്ന് പരസ്പരം ആശയവിനിമയം നടത്തി പരസ്പരം മനസ്സിലാക്കുക വഴി സനാതനധര്‍മ്മത്തില്‍ ഐക്യമുണ്ടാക്കാനാണ് ശങ്കരാചാര്യര്‍ ഇത് നടത്തിയത്.
കുംഭം എന്നാല്‍ ഒരു കുടമാണഅ. സനാതന ധര്‍മ്മത്തിലെ എല്ലാ ആളുകളും ഒരു കുടത്തിലെന്ന പോലെ ഒരിടത്ത് എത്തി പരസ്പരം ചര്‍ച്ചകള്‍ നടത്തി സനാതനധര്‍മ്മം മനസ്സിലാക്കാനും അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് കുംഭമേളയുടെ ലക്ഷ്യം. “- ശ്രീ എം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക