തിരുവനന്തപുരം:നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു. മറ്റ് വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ബസ് മതിലില്‍ ഇടിച്ചത്.
കാട്ടുപുതുശേരില്‍ മൊട്ടമൂട് ജംഗ്ഷന് സമീപം ശനിയാഴ്ച ഉച്ചയ്‌ക്കാണ് അപകടമുണ്ടായത്. ആയൂരില്‍ നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവറുടെ കാലിലെ മാംസപേശികള്‍ വലിഞ്ഞതോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ടത്.അപകട സമയത്ത് ബസില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: