India

മുന്‍ചെയര്‍മാന്‍ എസ് സോമനാഥിന് ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായി പ്രൊഫസര്‍ഷിപ്പ്

Published by

ന്യൂഡല്‍ഹി : വിരമിച്ച ചെയര്‍മാന്‍ എസ് സോമനാഥിനെ ഐഎസ്ആര്‍ഒ വിക്രം സാരാഭായി പ്രൊഫസര്‍ഷിപ്പ് നല്‍കി ആദരിക്കുന്നു. രണ്ടുവര്‍ഷത്തേക്കാണ് നിയമനമെന്ന് പുതിയ ചെയര്‍മാന്‍ വി നാരായണന്‍ അറിയിച്ചു. വിരമിച്ച ശേഷവും വിദഗ്ധരുടെ സേവനം ഐഎസ്ആര്‍ഒയ്‌ക്ക് ഉറപ്പാക്കാനാണ് വിക്രം സാരാഭായി പ്രൊഫസര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിരമിച്ച കെ ശിവനും പ്രൊഫസര്‍ഷിപ്പ് നല്‍കിയിരുന്നു. ഇത് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട്.
ചന്ദ്രയാന്‍-3, ആദിത്യ-എല്‍1, ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എല്‍വി), പുനരുപയോഗിക്കാവുന്ന ലാന്‍ഡിംഗ് വെഹിക്കിള്‍ പുഷ്പക്, ഇന്ത്യയുടെ ആദ്യത്തെ ക്രൂഡ് ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാന്‍ എന്നിവയുടെ വികസനം ഉള്‍പ്പെടെ നിരവധി ഉന്നത ദൗത്യങ്ങള്‍ എസ് സോമനാഥിന്‌റെ നേതൃത്വത്തില്‍ ഇസ്രോ വിജയകരമായി നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക