കോട്ടയം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ വീണ ജോര്‍ജിന് തുടാനായില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് പല ജില്ലാ ഘടകങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ചില ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ വക വെയ്ക്കുന്നില്ല. ശുപാര്‍ശയുമായി എത്തുന്ന നേതാക്കള്‍ക്ക് നാണം കെടേണ്ട സാഹചര്യം ഉണ്ടാകുന്നു. നിക്ഷേപത്തുക തിരികെ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ സംഭവത്തില്‍ സിപിഎം നേതാവ് വി ആര് സജിയുടെ ശബ്ദരേഖ പുറത്തുവന്ന സംഭവം അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. വനം വകുപ്പ് കര്‍ഷക ദ്രോഹ നിലപാടെടുക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: