India

ഉത്തരായണി മേളയ്‌ക്കെത്തിയ ഭക്തർക്ക് നൽകിയത് തുപ്പിയ മാവ് കൊണ്ടുള്ള റൊട്ടി : ആമിറും, ഫിറാസത്തും അറസ്റ്റിൽ

Published by

ഡെറാഡൂൺ : പാചകം ചെയ്യുന്നതിനിടെ റൊട്ടി മാവിൽ തുപ്പിയിട്ട യുവാക്കൾ പിടിയിൽ. ഉത്തരാഖണ്ഡിൽ ബാഗേശ്വറിലെ സരയൂ നദിയുടെ തീരത്ത് ഉത്തരായണി മേള നടക്കുന്നിടത്ത് എത്തിയ ഭക്തർക്കാണ് ഇത്തരത്തിൽ തുപ്പിയ മാവ് കൊണ്ടുള്ള റൊട്ടി നൽകിയത്. രാംപൂരിൽ നിന്നുള്ള ആമിർ, ഫിറാസത്ത് എന്നിവരാണ് പിടിയിലായത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നുണ്ട് .വീഡിയോയിൽ യുവാവ് തുപ്പിക്കൊണ്ട് റൊട്ടി ഉണ്ടാക്കുന്നത് വ്യക്തമായി കാണാം. മറ്റൊരാൾ സമീപത്ത് നിന്ന് അയാളെ സഹായിക്കുന്നുണ്ട് .

ബാഗേശ്വർ ഉത്തരായണിയുടെ വീഡിയോ ആയതിനെ തുടർന്ന് രാത്രി തന്നെ പോലീസ് സംഘം പരിശോധന നടത്തി സംഗതി ശരിയാണെന്ന് കണ്ടെത്തി. ഇത് സംബന്ധിച്ച് നാട്ടുകാരിൽ ചിലരും പോലീസിൽ പരാതി നൽകിയിരുന്നു. സംസ്ഥാനത്തെ സ്പിറ്റ് ജിഹാദ് പോലെയുള്ള മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.

മകരസംക്രാന്തിയുടെ പുണ്യ വേളയിൽ എല്ലാ വർഷവും ജനുവരി രണ്ടാം വാരത്തിലാണ് ഉത്തരായണി മേള നടക്കുന്നത്. സരയൂ നദിയുടെ തീരത്തുള്ള ബാഗേശ്വറിലെ വിശുദ്ധ ബഗ്‌നാഥ് ക്ഷേത്രത്തിന്റെ മൈതാനമാണ് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന മേളയുടെ വേദിയായി മാറുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by