തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം..ദാസിനി (60) ആണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്ക്
വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം. വെളളിയാഴ്ച രാത്രി 10.15 ഓടെയാണ് അപകടമുണ്ടായത്.ബസില്‍ 49 പേരാണ് ഉണ്ടായിരുന്നതായാണ് വിവരം.
പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയേക്ക് മാറ്റി.
കാട്ടാക്കടയ്ക്ക് സമീപം കീഴാറൂര്‍ ഭാഗത്തുളള കുടുംബംഗങ്ങളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലേക്കുളള യാത്രയിലായിരുന്നു ബസിലുണ്ടായിരുന്നവര്‍.
നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മറിഞ്ഞ ബസ് ഉയര്‍ത്താനുളള ശ്രമം നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: