Business

6,477 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സ് ജിയോ

മൂന്നാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ഒറ്റയ്ക്കുള്ള അറ്റാദായം 6,477 കോടി രൂപയാണ്

Published by

മുംബയ് : രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ മൂന്നാം പാദത്തില്‍ കാഴ്‌ച്ചവെച്ചത് മികച്ച പ്രകടനം. ഒക്‌റ്റോബര്‍ -ഡിസംബര്‍ പാദത്തില്‍ 24 ശതമാനം വര്‍ധനവാണ് റിലയന്‍സ് ജിയോ അറ്റാദായത്തില്‍ നേടിയത്.

മൂന്നാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോയുടെ ഒറ്റയ്‌ക്കുള്ള അറ്റാദായം 6,477 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,208 കോടി രൂപയായിരുന്നു. അതേസമയം 2024 ജൂലൈ-സെപ്തംബര്‍ പാദത്തിലാകട്ടെ 6,231 കോടി രൂപയുടെ അറ്റാദായമായിരുന്നു റിലയന്‍സ് ജിയോ നേടിയത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള റിലയന്‍സ് ജിയോയുടെ വരുമാനം 29,307 കോടി രൂപയായി ഉയര്‍ന്നു. 2023 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഇത് 25,368 കോടി രൂപയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം പ്രകടനത്തില്‍ ജിയോയുടെ സംഭാവന കാര്യമായ ചലനങ്ങളുണ്ടാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by