Kerala

കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ പദ്ധതി: കേരളത്തില്‍ 1700ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു

Published by

തിരുവനന്തപുരം: സീവര്‍ലൈന്‍ – സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ നമസ്തെ (NAMASTE -നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം) പദ്ധതി പ്രകാരം കേരളത്തിലും 1700-ല്‍ അധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സൗജന്യ സുരക്ഷാ ഉപകരങ്ങളും അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും നല്‍കി വരുന്നു. കേന്ദ്ര സാമൂഹ്യനീതി, ഭവന, നഗരകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നാഷണല്‍ സഫായി കരംചാരീസ് ഫിനാന്‍സ് & ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റാണ്.
ജനുവരി 31 വരെ നടക്കുന്ന സര്‍വേയില്‍ പഞ്ചായത്തിലുള്ള തൊഴിലാളികള്‍ക്കും അടുത്തുള്ള നഗരസഭകളില്‍ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യ സുരക്ഷാ ഉപകരണങ്ങള്‍, അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ തൊഴില്‍ പരിശീലനം എന്നിവ ലഭിക്കും.
ആധാര്‍ കാര്‍ഡ് / മറ്റു തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുമായി എല്ലാ തൊഴിലാളികളും സര്‍വ്വേക്ക് എത്തണമെന്ന് നമസ്തെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by