Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌റ്റേജ് കെട്ടി പ്രവര്‍ത്തകര്‍; ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ നീക്കം ചെയ്തു

രണ്ട് ലോറികള്‍ ചേര്‍ത്തിട്ടാണ് സ്‌റ്റേജ് കെട്ടിയത്

Published by

തിരുവനന്തപുരം: എഐടിയുസി സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌റ്റേജ് കെട്ടിയ പ്രവര്‍ത്തകര്‍ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ശകാരം. ഇതോടെ പ്രവര്‍ത്തകര്‍ സ്‌റ്റേജ് അഴിച്ച് മാറ്റി.

രണ്ട് ലോറികള്‍ ചേര്‍ത്തിട്ടാണ് സ്‌റ്റേജ് കെട്ടിയത്. കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതിനാലാണ് സ്‌റ്റേജ് അഴിച്ച് മാറ്റിയതെന്നും ബിനോയ് വിശ്വം പിന്നീട് പ്രതികരിച്ചു.

തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എഐടിയുസി പ്രതിഷേധം നടത്തിയത്. നേരത്തെ സി പി ഐ സംഘടനയായ ജോയിന്റ്് കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വഴി തടഞ്ഞ് സമരം നടത്തിയതിന് ഹൈക്കോടതി ബിനോയ് വിശ്വത്തെ ഉള്‍പ്പെടെ നേതാക്കളെ വിളിപ്പിച്ചിരുന്നു. പാളയം ഏര്യാ സമ്മേളനത്തിന് പൊതുറോഡില്‍ ഗതാഗതം തടഞ്ഞ് പന്തല്‍ കെട്ടിയതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേയും കോടതി വിളിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിനോയ് വിശ്വം പ്രവര്‍ത്തകരെ ശാസിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by