കൊച്ചി: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികള്‍ക്കായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്നലെ കേരളത്തിലെത്തി.
ഉച്ചയ്‌ക്ക് 12.30ന് നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ സര്‍സംഘചാലകിനെ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ സ്വീകരിച്ചു.
നടക്കാവ് ആമേട മനയിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട മന എം.എ. വാസുദേവന്‍ നമ്പൂതിരി പൊന്നാടയണിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സി. പ്രഭാവതി അന്തര്‍ജ്ജനം ആരതിയുഴിഞ്ഞ് അക്ഷതം തൂകി പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു. മകന്‍ ആര്യന്‍, ഭാര്യ കാര്‍ത്തിക, വാസുദേവന്‍ നമ്പൂതിരിയുടെ സഹോദരി ശശികല എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഡോ. മോഹന്‍ ഭാഗവത് ഗോമാതാവിനെ വണങ്ങി തിലകം ചാര്‍ത്തി.
20 വരെ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ തലങ്ങളിലുള്ള കാര്യകര്‍ത്തൃയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 19ന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ ബൈഠക് എറണാകുളം കോലഞ്ചേരി വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്വയംസേവകരുടെ പൂര്‍ണ ഗണവേഷ സാംഘിക്കിലും അദ്ദേഹം പങ്കെടുക്കും. 21ന് രാവിലെ സര്‍സംഘചാലക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക