ന്യൂദെൽഹി:ദിലീപ് സൈക്കിയ എംപിയെ ബിജെപി അസം ഘടകം സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. വ്യാഴാഴ്‌ച്ച വൈകുന്നേരം 7 മണി വരെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ദിലീപ് സൈകിയ മാത്രമാണ് പത്രിക സമർപ്പിച്ചത്. ദരംഗ് ഉദൽഗുരിയിൽ നിന്നുള്ള ലോകസഭാംഗമാണ് ദിലീപ് സൈകിയ. രാഷ്‌ട്രീയ സ്വയംസേവ സംഘത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സൈകിയ 2019ലാണ് ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലും ലോകസഭാ അംഗമായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയമായ വ്യാഴാഴ്ച വൈകുന്നേരം 7 മണി വരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സൈക്കിയ മാത്രമാണ് നിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതോടെ ദിലീപ് സൈകിയ എംപിയെ ബിജെപി അസം ഘടകത്തിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. അസം ബിജെപി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ദിലീപിന് അഭിനന്ദനങ്ങളെന്ന് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വശർമ്മ എക്സ്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അർപ്പണബോധവും അച്ചടക്കവുമുള്ള കാര്യകർത്തയാണ് അദ്ദേഹമെന്നും വിദ്യാർഥികാലം മുതൽ ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന് പ്രവർത്തിച്ചയാളാണ് അയാളാണ് അദ്ദേഹമെന്നും ഹമന്ദ വിശ്വമ കുറിപ്പിൽ വ്യക്തമാക്കി. ഒരു സ്വയംസേവകൻ എന്ന നിലയിലായാലും ഒരു കാര്യ കർത്താവ് എന്ന നിലയിൽ ആയാലും ഒരു പാർലമെന്റ് അംഗമെന്ന നിലയിലായാലും ദിലീപ് സൈക്കിയ താൻ വഹിച്ചിട്ടുള്ള ഏതൊരു ഉത്തരവാദിത്വവും ഭംഗിയായി നിർവഹിച്ചു. കഠിനാധ്വാനിയായ അദ്ദേഹത്തിന്റെ രീതി പാർട്ടിയിൽ പരക്കെ അംഗീകരിക്കപ്പെട്ടതാണ് അദ്ദേഹം പ്രസിഡന്റ് ആയിരിക്കുമ്പോൾ അസം ബിജെപി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്കുറപ്പുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാണ് സൈക്കിയ. മുമ്പ് അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷതിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ സംഘടനയെ കുറിച്ച് സൈക്കിയക്ക് ധാരാളം അനുഭവങ്ങളുണ്ടെന്നും തന്റെ പുതിയ നേതൃത്വത്തിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും സ്ഥാനമൊഴിയുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ഭപേഷ് ഖലിത ഗുവാഹത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും അതിനുമുമ്പ് ഈ വർഷം ഏപ്രിലിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുകയെന്നതാണ് സൈകിയയുടെ മുന്നിലുള്ള ഭാരിച്ച ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: